Advertisment

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മാർച്ച് 16 -ന്

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാർച്ച് 16 -ന് ഗ്രേറ്റർ ഫോർട്ട്വ ർത്തു ഹിന്ദു ടെംപിളിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡാളസിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ ഫോർട്ട്വർത്തുലാണു വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment

publive-image

Address: 3000 Longvue Ave, Fort Worth, TX 76108 Phone: (817) 292-4444.

2019 മാർച്ച് 16 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ,817 292 4444 ഫോൺ നമ്പറുമായോ ബന്ധപ്പെടേണ്ടതാണ്‌

Advertisment