Advertisment

ഡാളസ്സില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം ആകര്‍ഷകമായി

author-image
പി പി ചെറിയാന്‍
Updated On
New Update

ഗാര്‍ലന്റ് (ഡാളസ്):  എല്ലാവര്‍ഷവും മതസാമൂഹ്യ സംസ്ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ നടത്തി വരുന്ന ഓണാഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 31 ന് തുടക്കം കുറിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്‍കോ ടെക്‌സസ് പ്രോവിന്‍സ് സംഘടിപ്പിച്ച ഓണാഘോം ആകര്‍ഷകമായി.

Advertisment

publive-image

ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച റാണി റോബിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നത്. സുകു വര്‍ഗീസ് സ്വാഗതമാശംസിച്ചു. ചീഫ് ഗസ്റ്റും, സണ്ണിവെയ്ല്‍ സിറ്റി മേയറും, മലയാളിയുമായ സജി ജോര്‍ജ് ഫിലിപ്പ് തോമസ്, വര്‍ഗീസ് മാത്യു, സാബു ബേബി, ശാന്താ പിള്ള എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ചു.

publive-image

രേഖാ തോമസിന്റെ ഗാനത്തിനു ശേഷം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഫിലിപ്പ് തോമസ് വിശദീകരിച്ചു. മഹാബലിയുടെ സ്മരണകള്‍ ഉയര്‍ത്തുന്ന സുകു വര്‍ഗീസിന്റെ ഓണപാട്ടിനുശേഷം മേയര്‍ സജി ജോര്‍ജ് ഓണസന്ദേശം നല്‍കി. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഗതകാല സ്മരണകള്‍ സജി ജോര്‍ജ് പങ്കു വെച്ചു.

publive-image

തുടര്‍ന്ന് സീതള്‍ ആന്റ് ഗ്രൂപ്പ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ് ഏറെ ആകര്‍ഷകമായി. എമ്മ റോബിന്‍, സാബു എത്തക്കന്‍, അലക്‌സ് പാപ്പച്ചന്‍, എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

സജി പിള്ള, ജയലക്ഷ്മി ശിവരാമ പിളൈ ദീപാ രാമചന്ദ്രന്‍, ദീപാ നായര്‍, പൂര്‍ണ്ണിമ രാഖേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരുവാതിരയും, മഹാബലിയുടെ പ്രൗഢ ഗംഭീരമായ എഴുന്നള്ളിപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. ജോണ്‍സണ്‍ തലച്ചെല്ലൂര്‍, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Advertisment