Advertisment

ഡിട്രോയ്റ്റ് മാർത്തോമ്മാ സഭയുടെ പുതിയ കോൺഗ്രിറ്റിഗേഷന് സിനഡിന്റെ അനുമതി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡിട്രോയിറ്റ്: ട്രോയ്, സ്റ്റെർലിങ് ഹൈട് സ് ,വാറൻ ,മകോംബ് ,ടൗണ്ഷിപ് ഷെൽബി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മാർ തോമ്മാ സഭാ വിശ്വാസികൾക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിനും കൂടി വരുന്നതിനും ഒരു പുതിയ കോൺഗ്രിയേഷൻ അഭിവന്ദ്യ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുവദിച്ചു നൽകി.

Advertisment

publive-image

ഡിട്രോയിറ്റ് മാർത്തോമാ ഇടവകാംഗങ്ങൾ ഉൾപ്പെടെ നാല്പത്തിയൊന്പതു പേർ പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പിട്ടു നൽകിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയായി രുന്നു. സെന്റ് ജോൺസ് മാർത്തോമ്മാ കോൺഗ്രിഗേഷൻ മിഷിഗൺ എന്നാണ് പുതിയ ദേവാലയത്തിന് നൽകിയിരിക്കുന്ന പേര്.

publive-image

ഏപ്രിൽ മാസം ഏഴു ഞായാറാഴ്ച ഇവാൻസ്‌വുഡ് ചർച്ചിൽ ( 2601 E Square lake Rd. Troy -48085) രാവിലെ 8.30 ന് പ്രഥമ വിശുദ്ധ കുർബാന ശുശ്രുഷ അർപ്പിക്കും. അമേരിക്കയിൽ ജനിച്ചുവളർന്നു സഭാ ശുശ്രുഷയിൽ പ്രവേശിച്ച റവ ക്രിസ്റ്റഫർ ഡാനിയേൽ അച്ചനാണു പുതിയ കോൺഗ്രിഗേഷന്റെ ചുമതല നൽകിയിരിക്കുന്നത്.

Advertisment