Advertisment

ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ഇരുപത്തിയേഴാം ദിവസം, നാന്‍സി പെലോസിയുടെ വിനോദയാത്ര ട്രംപ് മാറ്റിവച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിങ്ടന്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും ദീര്‍ഘിപ്പിച്ച ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 27ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം വര്‍ധിച്ചു. ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍, ബ്രസ്സല്‍സ് തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവക്കാന്‍ ട്രംപ് ഉത്തരവിട്ടു. ഷട്ട് ഡൗണിനുശേഷം യാത്രമതിയെന്നും, ചര്‍ച്ചകള്‍ക്കായി വാഷിങ്ടനില്‍ തന്നെ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു.

Advertisment

publive-image

സെവന്‍ ഡെ എസ്കര്‍ഷന്‍ എന്നാണ് ട്രംപ് നാന്‍സിക്കയച്ച കത്തില്‍ വിദേശ പര്യടനത്തെ വിശേഷിപ്പിച്ചത്.അതിര്‍ത്തി മതില്‍ വിഷയത്തില്‍ ആരംഭിച്ച ഷട്ട് ഡൗണ്‍ പരിഹരിച്ച ശേഷം മതി പ്രസിഡന്റ് ട്രംപിന്റെ യൂണിയന്‍ സ്പീച്ച് എന്ന് നാന്‍സി പെലോസി നേരത്തെ ആവശ്യപ്പെട്ടിരുന്നതിന്റെ തിരച്ചടിയാണ് നാന്‍സിയുടെ വിദേശയാത്ര മാറ്റിവയ്ക്കുന്നതിന് ട്രംപിനെ പ്രേരിപ്പിച്ചതെന്നു രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ഡിസംബര്‍ 22 ന് ആരംഭിച്ച ഷട്ട് ഡൗണ്‍ 27 ദിവസത്തിലേക്ക് കടന്നപ്പോള്‍ 800,000 ഫെഡറല്‍ ജീവനക്കാരുടെ പെ ചെക്കാണ് കഴിഞ്ഞ ആഴ്ച ലഭിക്കാതെ പോയത്. ഗവണ്‍മെന്റ് ഷട്ട് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരുടെ തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയുള്ള അപേക്ഷകള്‍ ജനുവരി ആദ്യവാരം തന്നെ 10,000 കവിഞ്ഞിരുന്നു.

5.7 ബില്യണ്‍ ഡോളര്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനു വേണമെന്ന ട്രംപിന്റെ ആവശ്യം ഡമോക്രാറ്റിന് ഭൂരിപക്ഷമുള്ള യുഎസ് ഫണ്ട് ഇതുവരെ അംഗീകരിക്കാത്തതാണ് ചരിത്രത്തിലാദ്യമായി ഇത്രയും ദിവസം നീണ്ടു നിന്ന ഷട്ട് ഡൗണിനു കാരണം.

Advertisment