Advertisment

നവതി ആഘോഷിക്കുന്ന റവ ഡോ. എം ജെ തോമസ് അച്ചന് ഐ പി ലിന്റെ ആദരവും വചന പ്രഘോഷണവും ഏപ്രിൽ 23 ന്

New Update

ചിക്കാഗോ:  നവതി ആഘോഷിക്കുന്ന സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യ സീനിയർ മോസ്റ്റ് വൈദീകനും വേദ പണ്ഡിതനും സുവിശേഷ പ്രസംഗീകനുമായ റവ ഡോ. എം ജെ തോമസ് അച്ചനു ഏപ്രില്‍ 23 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈൻ ആദരം അർപിക്കുന്നു.

Advertisment

publive-image

തുടർന്നു അച്ചന് മുഖ്യപ്രഭാഷണം നിർവഹിക്കും .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഏപ്രില്‍ 23 ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ ഡോ. എം ജെ തോമസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഡിട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment