Advertisment

മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളര്‍ പിഴ

author-image
പി പി ചെറിയാന്‍
Updated On
New Update

കാനഡാ:  കാനഡയില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന് വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചതിനും, സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും, വിമാനം തിരിച്ചു പറന്ന ഇന്ധന നഷ്ടം വരുത്തിയതിനും നഷ്ടപരിഹാരമായി 21260.68 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കാല്‍ഗറി ജഡ്ജ് ഉത്തരവിട്ടു.

Advertisment

ഡേവിഡ് സ്റ്റീഫന്‍ (44) എന്ന ബ്രിട്ടീഷ് പൗരനാണ് ഗാല്‍ഗറിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വെസ്റ്റ് ജറ്റില്‍ മദ്യപിച്ചു ബഹളം വെച്ചത്. വിമാനത്തില്‍ കയറുന്നതിനു മുമ്പു തന്നെ ആറ് ഡ്രിംഗ്‌സ് ഡേവിഡ് കഴിച്ചിരുന്നതായി സമ്മതിച്ചിരുന്നു.

publive-image

വിമാനത്തില്‍ കയറിയ ഉടനെ തുടര്‍ച്ചയായി ബാത്ത്‌റൂം ഉപയോഗിക്കുന്നതിനും, വിമാന ജോലിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിപ്പിടത്തില്‍ ഇരിക്കാതേയും മദ്യലഹരിയില്‍ ഓടി നടക്കുകയായിരുന്നു. ഒടുവില്‍ വിമാനം കാല്‍ഗറിയിലേക്കു തന്നെ തിരിച്ചു വിടേണ്ടി വന്നു. ഇതിനു മുമ്പു 20000 ലിറ്റര്‍ ഇന്ധനം പൈലറ്റ് വിമാനത്തില്‍ നിന്നും പുറത്തു കളയേണ്ടിവന്നു സുരക്ഷിതമായി ലാന്റ് ചെയ്യുന്നതിന്.

ഡേവിഡിന്റെ പ്രവര്‍ത്തിമൂലം വിമാനയാത്രക്കാര്‍ക്കുണ്ടായ സമയനഷ്ടത്തിന് എയര്‍ലൈന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരുന്നു.

കാര്‍ഗറിയില്‍ തിരിച്ചിറങ്ങിയ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. വിമാനകമ്പനിക്കുണ്ടായ നഷ്ടത്തിന് 200,000 ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും 20000 ഡോളറാണ് കോടതി അനുവദിച്ചത്. അറസ്റ്റു ചെയ്തു ജയിലില്‍ കിടന്ന ദിവസങ്ങള്‍ ശിക്ഷയായി പരിഗണിക്കുന്നതിനും കോടതി ഉത്തരവിട്ടു.

മദ്യപിച്ചു വിമാനത്തില്‍ കയറി ബഹളമുണ്ടാക്കുന്നതും, വിമാനത്തില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന മദ്യം അമിതമായി ഉപയോഗിച്ചു മറ്റു യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നവര്‍ക്കും ഈ വിധി മുന്നറിയിപ്പു കൂടിയാണ്.

Advertisment