Advertisment

വൈദ്യുതി ലൈനില്‍ നിന്നും പ്രാവിനെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ യുവാവ് ഷോക്കേറ്റു മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

വെസ്റ്റ് ഹം ബീച്ച് (ഫ്‌ളോറിഡ):  വൈദ്യുതി ലൈനിലിരുന്നിരുന്ന പ്രാവിനെ തട്ടിമാറ്റുവാനുള്ള ശ്രമത്തിനിടയില്‍ 36 കാരനായ ഗാര്‍സിയ റിവറ വൈദ്യുതാഘാതമേറ്റു മരിച്ചു. മാര്‍ച്ച് 24 വൈകിട്ടായിരുന്നു സംഭവം. വീടിനു പുറകില്‍ നിന്നിരുന്ന ഗാര്‍സിയായുടെ ശ്രദ്ധയില്‍ പെട്ടെന്നാണ് താന്‍ വളര്‍ത്തുന്ന പ്രാവ് വൈദ്യുത ലൈനില്‍ പറന്ന് വന്നിരിക്കുന്നത് കണ്ടത്.

Advertisment

publive-image

ഉടനെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 അടി നീളമുള്ള ഇരുമ്പ് പോള്‍ ഉപയോഗിച്ച് കമ്പിയില്‍ നിന്നും പ്രാവിനെ ഓടിക്കുവാന്‍ ശ്രമിച്ചു. പോള്‍ ലൈനില്‍ മുട്ടിയതോടെ ഗാര്‍സിയ ഷോക്കേറ്റു മരിക്കുകയായിരുന്നു.

പക്ഷികള്‍ ഇലക്ട്രിക് വയറുകളില്‍ വന്നിരുന്നാല്‍ ഭൂമിയുമായി ബന്ധമില്ലാത്തിനാല്‍ വൈദ്യുതാഘാതം ഏല്‍ക്കുകയില്ലെന്നും എന്നാല്‍ മനുഷ്യന്‍ ഇലക്ട്രിക് വയറില്‍ തട്ടിയാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ വൈദ്യുതാഘാതം ശക്തമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നല്‍കി.

Advertisment