Advertisment

ഫൊക്കാന മാധ്യമ സമിതി: അനിൽ ആറന്മുള പി ആർ ഒ. ശ്രീകുമാർ ഉണ്ണിത്താൻ കോഡിനേറ്റർ

author-image
admin
New Update

ന്യൂജേഴ്‌സി:  ഫൊക്കാനയുടെ 2020 കൺവെൻഷൻന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മറ്റികളുടെ രൂപീകരണം നടക്കുന്നതായും ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ സെക്രട്ടറി ടോമി കൊക്കാട് എന്നിവർ അറിയിച്ചു.

Advertisment

publive-image

ഫൊക്കാനയുടെ പരിപാടികളും കൺവെൻഷന്റെ വിവരങ്ങളും ജനങ്ങളെ അറിയിക്കാനായി അമേരിക്കൻ മലയാള മാധ്യമ രംഗത്തെ പ്രമുഖരെ ചേർത്ത് പുതിയ മീഡിയ സമിതിയും രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചതായി അവർ അറിയിച്ചു. അനിൽ ആറന്മുള ആയിരിക്കും പി ആർ ഓ. ജോർജ് നടവയൽ , ശ്രീകുമാർ ഉണ്ണിത്താൻ, ബിജു കൊട്ടാരക്കര എന്നിവർ കമ്മറ്റി അംഗങ്ങളായിരിക്കുമെന്നും മാധവൻനായരും ടോമിയും പറഞ്ഞു.

നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ജോയിന്റ് സെക്രട്ടറി ആയ അനിൽ ആറന്മുള 1990 മുതൽ അമേരിക്കൻ മലയാള മാധ്യമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് , ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സൊസൈറ്റി പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അടൂർ സ്വദേശിയായ ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ ഇപ്പോഴത്തെ എക്സികുട്ടീവ് വൈസ് പ്രെസിഡന്റുo എക്സിക്യൂട്ടീവ് കമ്മിറ്റി പ്രധാന കോർഡിനേറ്ററും ആണ്. മുൻ റീജിയണൽ വൈസ് പ്രസിഡന്റും പി ആർ ഓ യുമായി പ്രവർത്തിച്ചിട്ടുണ്ട്.

പി ഡി ജോർജ് നടവയൽ ഫൊക്കാനയുടെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള 2004 ലെ അവാർഡ് ജേതാവാണ്. ഫൊക്കാനയുടെ മുൻ വക്താവും കവിയും സാമൂഹ്യ പ്രവർത്തകനും ആണ്. കേരളത്തിൽ അധ്യാപകനായും പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥനായും ഇന്ത്യൻ എയർ ഫോഴ്സ് എഡ്യൂക്കേഷണൽ ഇൻസ്‌ട്രുക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്സിറ്റി നാഷണൽ കൌൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസേർച്, ഫ്രാങ്ക് ഫോർഡ് സ്കൂൾ ഓഫ് നഴ്സിംഗ് എന്നിവിടെങ്ങളിൽ വിദ്യാഭ്യാസം.

മെക്കാനിക്കൽ എഞ്ചിനീയർ ആയ ബിജു ജോൺ (കൊട്ടാരക്കര) ന്യൂയോർക് ട്രാൻസിറ്റ് അതോറിറ്റി ഉദ്യോഗസ്ഥനും കേരളാ ടൈംസ് എന്ന ഓൺലൈൻ പത്രത്തിന്റെ മാനേജിങ് എഡിറ്ററും ആണ്.

Advertisment