Advertisment

ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് മത്സരം സെപ്റ്റംബര്‍ 29 ഒക്ടോ. 20 വരെ

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്: ഫ്രണ്ട്‌സ് ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്‌ട്രൈക്കേഴ്‌സ്, സിക്‌സേഴ്‌സ്, സ്വാര്‍ക്ക്, ടസ്‌ക്കേഴ്‌സ്, സ്പാര്‍ക്ക് 11, ആര്‍.സി.സി., ഫ്രണ്ട്‌സ് ഓഫ് ഡാളസ്, റാപ്‌ച്ചേഴ്‌സ് തുടങ്ങിയ എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Advertisment

publive-image

സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 20 വരെ നീണ്ടു നില്‍ക്കും. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3.30ന് ഗാര്‍ലന്റ് ഒ ബാനിയന്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ജസ്റ്റിന്‍ വര്‍ഗീസാണ് ബ്രീം റിയല്‍ എസ്റ്റേറ്റ്) മത്സരങ്ങളുടെ ഗ്രാന്റ് സ്‌പോണ്‍സര്‍ ഒക്ടോബര്‍ 20ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ജേകാക്കളായവര്‍ക്ക് ട്രോഫിയും, കാഷ് അവാര്‍ഡും വിതരണം ചെയ്യും.

ഡാളസ്സില്‍ നടക്കുന്ന ആവേശകരമായ ക്രിക്കറ്റ് മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് -

ബിനു വര്‍ഗീസ് 404 803 7378

ബിനോയ് ശാമുവേല്‍9723337712

Advertisment