Advertisment

ഗായത്രി ദേവി വിജയകുമാറിനെ വാട്ടർ ഫ്രണ്ട് അവാർഡിന് നാമ നിർദ്ദേശം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ടൊറോന്റോ:  ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിക്കുകയും ജീവിത വിജയം കൈവരിക്കുകയും ചെയ്ത, സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളെ കണ്ടെത്തി ആദരിക്കുന്നതിന് വാട്ടർ ഫ്രണ്ട് മാഗസിൻ എല്ലാ വർഷവും നൽകി വരാറുള്ള അവാർഡിന് ഗായത്രിദേവി വിജയകുമാർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. കലാ-സാംസ്കാരിക മേഖലകളിൽ നടത്തിയ പ്രവർത്തന മികവാണ് അവാർഡിനായി പരിഗണിക്കുന്നത്.

Advertisment

നാമ നിർദ്ദേശം ചെയ്യപ്പെട്ട ഇരുന്നൂറോളം പേരിൽ ഏക മലയാളിയാണ് ഗായത്രി. ഓരോ കാറ്റഗറിയിലും മൂന്ന് പേരെ ഫൈനലിസ്റ്റുകളായി ആറംഗ ജൂറി ആദ്യം തെരഞ്ഞെടുക്കും. അവരിൽ നിന്നും പിന്നീട് ജൂലൈ 19 -ന് ടൊറോന്റോ ഗ്ലോബ് ആൻഡ് മെയിൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ പ്രഖ്യാപിക്കും.

publive-image

പൊതുജനങ്ങൾക്കും അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. നാമ നിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഓരോ കാറ്റഗറിയിലും ഏറ്റവും കൂടുതൽ വോട്ടു നേടുന്നവർക്കാണ് "പീപ്പിൾസ് ചോയ്സ് " അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗായത്രിക്കു വോട്ടു ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.waterfrontawards.ca/nominee/gayathri-devi-vijayakumar/

ഇൻഡോ-കനേഡിയൻ കൾച്ചറൽ ഇനീഷ്യേറ്റിവ് ഏർപ്പെടുത്തിയ വിമൻ ഹീറോ അവാർഡ് കഴിഞ്ഞ വർഷം ഗായത്രിക്കു ലഭിച്ചിരുന്നു. മലയാളി കമ്മ്യൂണിറ്റിക്ക് വെളിയിൽ നിന്നും ഇങ്ങനൊരു അവാർഡ് ലഭിച്ചത് ഗായത്രിയുടെ അതിർ വരമ്പുകളില്ലാത്ത സാമൂഹ്യ സേവനത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു. ഇപ്പോഴിതാ ഇന്റർനാഷണൽ നിലവാരത്തിലുള്ള അവാർഡിനായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത് .

നൃത്തവും സംഗീതവും ഒരു തപസ്യയാക്കി, അതിനായി എല്ലാ ആഴ്ചയിലും ആയിരത്തോളം കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നത് വർഷങ്ങളായി പിന്തുടരുന്ന, കല തന്നെ ജീവിതമാക്കിയ ഗായത്രി വിജയകുമാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് കലയോടുള്ള ഈ അഭിനിവേശമാണ്. അതിനാൽ തന്നെ നടനകലക്കുള്ള പുരസ്കാരങ്ങൾ ഒന്നൊന്നായി അവരെ തേടിയെത്തുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല .

നിരവധി തവണ ഓ ഐ ഡി എ (ഒന്റാരിയോ ഡാൻസ് ഫെസ്റ്റിവൽ ) സ്പിരിറ്റ് അവാർഡ് നേടിയിട്ടുള്ള ഗായത്രി കാനഡയിലെ ഒട്ടു മിക്ക മലയാളി അസ്സോസ്സിയേഷനുകളിൽ നിന്നും പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

എൻ.എസ് .എസ് കാനഡ, ടൊറോന്റോ മലയാളി സമാജം , കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ, രാധാകൃഷ്ണ ടെംപിൾ , സെന്റ് തോമസ് കാത്തലിക് ചർച്ച് , കന്നഡ സംഘ, തുടങ്ങിയ നിരവധി മത-സാംസ്കാരിക സംഘടനകൾ ഗായത്രിയെ അവരുടെ സാമൂഹ്യ പ്രതിബദ്ധതതയും അർപ്പണ ബോധവും കണക്കിലെടുത്ത് ആദരിച്ചിട്ടുണ്ട്.

കൊറിയൻ, ജാപ്പനീസ് , ശ്രീലങ്കൻ, തമിഴ് , ഗുജറാത്തി, കന്നഡ, തെലുങ്ക് കമ്മ്യൂണിറ്റികളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത്‌ അനുമോദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഗായത്രി നിരവധി ഓർഗനൈസേഷനുകളിൽ ഔദ്യോഗീക സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

സാർണിയ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രാംപ്ടൺ, സ്കാർബറോ, എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സ്ഥാപകയും ആർട്ടിസ്റ്റിക് ഡയറക്റ്ററുമാണ് ഗായത്രി. അഞ്ചാം വയസ്സിൽ നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയ ഗായത്രി ഇന്നും ജീവവായു പോലെ അത് കൂടെ കൊണ്ടുനടക്കുകയാണ് .

ജൂലൈയിൽ ഇന്ത്യയിൽ നിന്നും പ്രശസ്ത നർത്തകിയും കോറിയോഗ്രാഫറുമായ അശ്വതി നായരെ കാനഡയിലെത്തിച്ചു കുട്ടികൾക്ക് ഒരു നൃത്ത ശിൽപ്പശാല ഒരുക്കുന്ന തയ്യാറെടുപ്പിലാണ് ഗായത്രി. കൂടാതെ, അശ്വതിയെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ " അവനി " എന്ന നൃത്ത വിരുന്ന് നവമ്പർ 9 -ന് നൂപുര ക്രിയേഷൻസിന്റെ ബാനറിൽ അവതരിപ്പിക്കാനും തയ്യാറെടുക്കുന്നു. ഇതിനിടയിൽ കുറെ അരങ്ങേറ്റങ്ങൾ നടത്താനുള്ള ക്രമീകരണങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. അതെ; നിന്ന് തിരിയാൻ സമയമില്ലാതെ ഗായത്രി നൃത്തത്തിന്റേയും സംഗീതത്തിന്റെയും പിന്നാലെ ഓടിക്കൊണ്ടേയിരിക്കുകയാണ്. അവാർഡുകൾ ഓരോന്നായി ഗായത്രിയുടെ പിന്നാലെയും !

Advertisment