Advertisment

ജനം തങ്ങളുടെ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുക - ഹൾക് ഹോഗൻ

New Update

ഫ്‌ളോറിഡ:  ആഗോള തലത്തിൽ മാനവരാശിയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന, അനേകായിരങ്ങളുടെ വിലപെട്ട ജീവനുകൾ കവർന്നെടുത്തിരിക്കുന്ന കൊറോണ വൈറസിന് ജീസസ് ക്രൈസ്റ്റ് ഒരു ഇൻസ്റ്റന്റ് വാക്സിനല്ലെന്നും കോവിഡ് 19 നെ ഭൂമിയിൽ നിന്നും ഉച്ഛാടനം ചെയ്യുന്നതിന് ജനം തങ്ങളുടെ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയാണ് വേണ്ടതെന്നും ലോക പ്രസിദ്ധ റെസ്ലർ ഹുൾക് ഹോഗൻ.

Advertisment

publive-image

1.5 മില്യൺ അനുയായികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ നൽകിയ സന്ദേശത്തിലാണ് ഹോഗൻ തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്.

ഈജിപ്തിൽ പ്ലേഗ് സംഹാര താണ്ഡവം ആടിയപ്പോൾ അവിടെയുള്ള ജനം പശ്ചാതപിച്ചപ്പോൾ മൂന്നുമാസം നീണ്ടുനിന്ന ബാധ ഒഴിഞ്ഞുപോയതായി ഹോഗൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ദൈവം പറയുന്നു, നിങ്ങൾ അത്ലറ്റുകളെ ആരാധിക്കുമ്പോൾ ഞാൻ സ്റ്റേഡിയങ്ങൾ അടച്ചുപൂട്ടും , നിങ്ങൾ ഗായകരെ ആരാധിക്കുമ്പോൾ ഞാൻ സിവിക് സെന്ററുകൾ അടച്ചുപൂട്ടും , നിങ്ങൾ നടീനടന്മാരെ ആരാധിക്കുമ്പോൾ ഞാൻ തിയറ്ററുകൾ അടച്ചുപൂട്ടും , നിങ്ങൾ പണത്തെ ആരാധിക്കുമ്പോൾ ഞാൻ സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചുപൂട്ടും , നിങ്ങൾ ചർച്ചുകൾ തുറന്നു ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ ഞാൻ ചർച്ചുകൾ അടച്ചുപൂട്ടും - ഹോഗൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Advertisment