Advertisment

നാലു വയസ്സുകാരനായ മകന്റെ കാന്‍സര്‍ ചികിത്സ നിഷേധിച്ചു. മകന്റെ സംരക്ഷണം മാതാപിതാക്കള്‍ക്ക് നിഷേധിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഹില്‍സ്ബറോ (ഫ്‌ളോറിഡ):  രക്താര്‍ബുദത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കീമോതെറാപ്പി ചികിത്സ നടത്തുന്നതിനു വിസമ്മതിച്ച നാലു വയസ്സുകാരന്റെ സംരക്ഷണം മാതാപിതാക്കള്‍ക്ക് നിഷേധിച്ചുകൊണ്ട് ഹില്‍സ്ബറോ കൗണ്ടി ഫാമിലി കോര്‍ട്ട് ജഡ്ജി തോമസ് പാലേര്‍മോ സെപ്റ്റംബര്‍ 9-നു ശനിയാഴ്ച ഉത്തരവിട്ടു. ഈവര്‍ഷം ആദ്യമാണ് നോഹ മെക്ആഡംസിനു (4) രക്താര്‍ബുദം കണ്ടെത്തിയത്.

Advertisment

publive-image

ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സ നടത്തുവാന്‍ വിസമ്മതിച്ച മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ഫ്‌ളോറിഡ സംസ്ഥാനത്തുനിന്നും കെന്റക്കിയിലേക്ക് മാറ്റുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കുട്ടിയേയും മാതാപിതാക്കളേയും കെന്റക്കിയില്‍ കണ്ടെത്തി. രണ്ടാമതൊരു വിദഗ്ധാഭിപ്രായം ആരായുന്നതിനും, പ്രകൃതി ചികിത്സ നല്‍കുന്നതിനുമാണ് കുട്ടിയുമായി ഇവിടെ എത്തിയതെന്നു മാതാപിതാക്കള്‍ അറിയിച്ചു.

നാലു വയസ്സുകാരനു കാന്‍സര്‍ ചികിത്സ നിഷേധിച്ച സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ കുടുംബ കലഹം ഉണ്ടായിരുന്നതായും, ഒരിക്കല്‍ പിതാവ് പ്ലാസ്റ്റിക് ബക്കറ്റ് നോഹയുടെ മുഖത്ത് വലിച്ചെറിഞ്ഞതിനെതുടര്‍ന്നു നിസാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കീമോ തെറാപ്പിക്കുവേണ്ടി കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പിക്ക്‌ലൈന്‍ മാതാവ് വലിച്ചൂരിയാതും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കുട്ടിയെ മാതാപിതാക്കളില്‍ നിന്നും മാറ്റുവാന്‍ കോടതി ഉത്തരവിട്ടത്.

 

Advertisment