Advertisment

ഹൂസ്റ്റണില്‍ ഗ്രാജ്വഷന്‍ പാര്‍ട്ടി ഒഴിവാക്കി ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നല്‍കി വിദ്യാര്‍ഥി

New Update

ഹൂസ്റ്റണ്‍:  ഹൈസ്കുള്‍ ഗ്രാജ്വഷന്‍ എല്ലാവരും വലിയ ആഘോഷമാക്കുകയാണ് പതിവ്. എന്നാല്‍ ഗ്രാജ്വഷന്‍ പാര്‍ട്ടിക്ക് പണം ചിവലഴിക്കാതെ ഭവനരഹിതര്‍ക്ക് പിസാ പാര്‍ട്ടി നടത്തി മാതൃകയായിരിക്കുകയാണ് ലിയാന കരാസ്‌ക്കെ എന്ന വിദ്യാര്‍ഥി.

Advertisment

publive-image

ഹൂസ്റ്റണില്‍ നിന്നുള്ള ലിയാന ഗ്രാജ്വഷന്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ഹൂസ്റ്റണിലെ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഷെല്‍ട്ടറാണ്. ലിയാന തന്റെ കൂട്ടുകാരുമൊത്ത് 95 പിസ വാങ്ങി നേരെയെത്തിയത് ഷെല്‍ട്ടറില്‍. ലിയാനയുടെ കൂട്ടുകാരും ആവോശത്തിലായിരുന്നു. ലിയാന കുടുംബസമേതം ഇവിടം നേരത്തെ സന്ദര്‍ശിച്ചിരുന്നു.

publive-image

ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുകമാത്രമല്ല ലിയാനായുടെ ലക്ഷ്യം. ബിരുദമെടുത്ത് ആതുരസേവനം നടത്തണമെന്നതും കൂടി ഇവര്‍ ലക്ഷ്യമിടുന്നു. പിസ്സാ ആസ്വദിച്ച അന്തേവാസികള്‍ കുട്ടികളെ അലിംഗനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ലിയാനയുടെ പ്രവര്‍ത്തി മാതൃകാപരമാണെന്ന് സ്കൂള്‍ അധികൃതരും അഭിപ്രായപ്പെട്ടു.

Advertisment