Advertisment

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ രാഹുൽ ഗാന്ധിയോ? ഹൂസ്റ്റണിൽ ഐ എ പി സി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പു സംവാദം - ഏപ്രിൽ 14 നു സ്റ്റാഫോർഡ് കേരളാ ഹൗസിൽ

New Update

ഹ്യൂസ്റ്റൺ: ഇന്ത്യയിലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഹൂസ്റ്റൺ പ്രവാസലോകത്തും പ്രതിഫലിക്കുന്നു ..ഇന്ത്യൻ പ്രധാനമന്ത്രി 'നരേന്ദ്ര മോഡിയോ രാഹുൽ ഗാന്ധിയോ' ഈ വിഷയത്തെ അധികരിച്ചു ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്‌ ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 3.30 ന് സ്റ്റാഫോർഡ് കേരളാ ഹൗസിൽവെച്ച് തിരഞ്ഞെടുപ്പു സംവാദം സംഘടിപ്പിക്കുന്നു.

Advertisment

റിപ്പോർട്ടർ ചാനലും നേർക്കാഴ്ച പത്രവുമാണ് സംവാദം സ്പോൺസർ ചെയ്തിരിക്കുന്നത്.  പ്രസിദ്ധ ടിവി അവതാരക അനുപമ വെങ്കിടേഷാണ് ടോക്‌ഷോ നയിക്കുന്നത് . കേരളാ ഡിബേറ് ഫോറം പ്രസിഡന്റ് ഏ സി ജോർജ്ജ് സംവാദം നിയന്ത്രിക്കും.

publive-image

ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടി ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ സംവാദത്തിൽ പങ്കെടുക്കും. മല്‍സരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റ്റോയും, പ്രകടനപത്രികകളും വാഗ്ദാനങ്ങളും ടോക് ഷോ യിൽ വിലയിരുത്തപെടും .

വിവിധ രാഷ്ടിയ കക്ഷികൾ തങ്ങളുടെ ശക്തി തെളിയിക്കിന്നതിനുള്ള ഒരു അവസരമെന്ന നിലയിൽ ഡിബേറ്റിൽ തങ്ങളുടെ അനുഭാവികളെ കൂടുതൽ പങ്കെടുപ്പിക്കുന്നതിനുള്ള അണിയറപ്രവർത്തനങ്ങൾ നടുന്നുവരുന്നതായി സംഘാടകർ അറിയിച്ചു. ഇന്ത്യയിൽ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുള്ളവരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരും, എഴുത്തുകാരും, ക്ഷണിക്കപ്പെട്ട അമേരിക്കൻ മാധ്യമ സംഘടനകളിലെ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കും .

ഡിബേറ്റില്‍ ചർച്ചകൾക്കും ചോദ്യങ്ങള്‍ ചോദികുന്നതിനും എല്ലാവർക്കും അവസരം ലഭിക്കുമെന്നു ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കുടൽ അറിയിച്ചു.

അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷവും , നീതിയും ഉറപ്പ് വരുത്തുന്ന ഈ സംവാദത്തിൽ എല്ലാവരുടെ സഹകരണം ഉണ്ടാകണമെന്ന് മോഡറേറ്റർ അനുപമ വെങ്കിടേഷ് അഭ്യർത്ഥിച്ചു. ആവേശം അലതല്ലുമെന്നു പ്രതീക്ഷിക്കുന്ന ഈ രാഷ്ട്രീയ സംവാദത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നു റിപ്പോർട്ടർ ചാനൽ ഹ്യുസ്റ്റൺ ബ്യൂറോ കോർഡിനേറ്റർ ജേക്കബ്ബ് കുടശ്ശനാടും നേർകാഴ്ച പത്രത്തിന്റെ മാനേജിങ് എഡിറ്റർ സുരേഷ് രാമകൃഷ്ണനും ചീഫ് എഡിറ്റർ സൈമൺ വളച്ചേരിയും പറഞ്ഞു.

ബിഗ് ഡിബേററ്റിന്റെ വിജയത്തിനായി പ്രസ് ക്ലബ്ബ് ഉപദേശകസമിതി ചെയർമാൻ ഈശോ ജേക്കബ്ബ് ,ജനറൽ സെക്രട്ടറി ആൻഡ്രുസ് ജേക്കബ്ബ് ,റെനി കവലയിൽ ,ജോജി ജോസഫ് ,റോയി തോമസ് ,സി ജീ ഡാനിയേൽ ,സംഗീത ദുവാ, ബാബു ചാക്കോ എന്നിവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റി സജീവമായി പ്രവർത്തിച്ചുവരുന്നതായും പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് കൂടൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9149871101, 8476300037, 7138857934 എന്നി ടെലഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment