Advertisment

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ക്രിസ്‌തുമസ്‌ നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

ഹ്യൂസ്റ്റന്‍:  നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ ക്‌നാനായ സംഘടനകളില്‍ ഒന്നായ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ക്രിസ്‌തുമസ്‌ നവവത്സരാഘോഷങ്ങള്‍ അത്യന്തം വര്‍ണ്ണശബളമായി വിവിധ പരിപാടികളോടെ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക്‌ കമ്മ്യണിറ്റി സെന്ററില്‍ വച്ച്‌ നടത്തി.

Advertisment

publive-image

സംഘടനയുടെ പ്രസിഡന്റ്‌ തോമസ്‌ കൊരട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര ആഘോഷങ്ങള്‍ക്ക്‌ തിരി തെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കിഡ്‌സ്‌ ക്ലബിലെ കൊച്ചു കലാകാരന്മാരും കലാകാരികളും വൈവിദ്ധ്യമേറിയ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.

publive-image

250 ഓളം കുട്ടികളാണ്‌ വിവിധ കലാ പരിപാടികളുമായി രംഗത്തെത്തിയത്‌. തുടര്‍ന്ന്‌ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷക സംഘടനകളായ ബി.വൈ.ഒ.എല്‍., കെ.സി.വൈ.എല്‍., വിമന്‍സ്‌ ഫോറം തുടങ്ങിയ വിഭാഗങ്ങള്‍ അവതരിപ്പിച്ച ക്രിസ്‌തുമസ്‌ ഗാനങ്ങളും, നൃത്തങ്ങളും അത്യന്തം ഹൃദയഹാരിയായിരുന്നു.

publive-image

ക്‌നാനായ യംഗ്‌ അഡള്‍ട്ട്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ തെംസന്‍ കൊരട്ടിയും, റീടു ചാമക്കാലായിലും പരിപാടികളുടെ അവതാരകരായിരുന്നു. ചടങ്ങില്‍ 1 മുതല്‍ 12 ഗ്രെയിഡു വരെയുള്ള മികച്ച വിദ്യാര്‍ത്ഥികളെയും, എസ്‌.എ.റ്റി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും, ക്‌നാ ഐഡോള്‍ മത്സരത്തിലെ കലാതിലകം, കലാ പ്രതിഭ, മറ്റ്‌ പ്രൊഫഷണല്‍ പഠനം പൂര്‍ത്തിയാക്കിയവരേയും, 50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചവരേയും, പൗരോഹിത്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ച ഫാ. ഫിലിപ്പ്‌ തൊടുകയിലിനേയും ആദരിച്ചു.

publive-image

സെക്രട്ടറി സിറില്‍ തൈപറമ്പില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജോസ്‌ നെടുമാക്കല്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ക്രിസ്‌തുമസ്‌ - പുതുവത്സര വിരുന്നു സല്‍ക്കാരത്തില്‍ ഏതാണ്ട്‌ 1500 ഓളം ആളുകള്‍ പങ്കെടുത്തു.

publive-image

ആഘോഷ പരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ തോമസ്‌ കൊരട്ടി, വൈസ്‌ പ്രസിഡന്റ്‌ ലിന്‍സി കരിമ്പുംകാലായില്‍, സെക്രട്ടറി സിറില്‍ തൈപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറി റെജി പെരുമനത്തോട്ട്‌, ട്രഷറര്‍ ജോസ്‌ നെടുമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

publive-image

Advertisment