Advertisment

ന്യൂയോര്‍ക്കില്‍ നിന്നും ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത് 31 അനധികൃത കുടിയേറ്റക്കാരെ

New Update

ന്യൂയോര്‍ക്ക്:   യു എസ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ കഴിഞ്ഞ വാരം (മെയ് 19 മുതല്‍ 23) ന്യൂയോര്‍ക്ക്, ലോങ്ങ് ഐലന്റ്, ഹഡ്‌സണ്‍ വാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുപ്പത്തി ഒന്ന് അനധികൃത കുടിയേറ്റക്കാരെ പിടികൂടി.

Advertisment

publive-image

ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് പിടികൂടിയതെന്നും ഇതില്‍ 29 പേര്‍ ക്രിമിനല്‍ കേസ്സുകളില്‍ പിടികൂടി അമേരിക്ക വിടാന്‍ ഉത്തരവ് ലഭിച്ചവരാണെന്നും അധികൃതര്‍ പറഞ്ഞു.

എല്ലാ ദിവസവും ഇമ്മിഗ്രേഷന്‍ അധികൃതര്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്തുന്നുണ്ടെന്നും, സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നവരേയും, മതിയായ രേഖകള്‍ ഇല്ലാതെ ഇവിടെ തങ്ങുന്നവരേയും പിടികൂടാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇ ആര്‍ ഒ ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍ തോമസ് ആര്‍ സെക്കര്‍ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്രിമിനലുകളെ പിടികൂടുക തന്നെ ചെയ്യുമെന്നും ഇദ്ധേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സീറൊ ടോളറന്‍സ് പോളസി കര്‍ശനമാക്കുമെന്നും ഡെക്കര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment