Advertisment

പാക്കിസ്ഥാന്‍ ഗ്ലോബല്‍ ടെറര്‍ സ്‌റ്റേറ്റെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റണ്‍:  ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന്റെ നയങ്ങള്‍ക്കെതിരെ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ ചാപ്റ്ററും, ഗ്ലോബല്‍ കാശ്മീരി പണ്ടിറ്റ് സമൂഹവും പ്രതിഷേധിച്ചു.

Advertisment

publive-image

മാര്‍ച്ച് 17ന് ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഇന്ത്യയുടെ അവിഭാജ്യ ഘടമായ കാശ്മീരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും ജഥാംഗങ്ങള്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.

ആഗോളതലത്തിലേക്ക് ഭീകരവാദം വ്യാപിപ്പിക്കുന്നതിനുള്ള പാക്കിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഭീഷിണിയാണെന്ന് സംഘടനയുടെ കോര്‍ഡിനേറ്റര്‍ അഖിലേഷ് അമര്‍ പറഞ്ഞു. അല്‍ക്വയ്ദാ നേതാക്കള്‍ക്കും, ഭീകരവാദികള്‍ക്കും പാക്കിസ്ഥാന്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതു അപലപനീയമാണെന്നും അമര്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ വീന്താ അംബാസിഡര്‍ പ്രസംഗിച്ചു. പാക്കിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം, ഗറില്ലാ യുദ്ധതന്ത്രം എന്നിവക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Advertisment