Advertisment

ജനസംഖ്യയില്‍ രണ്ടാം സ്ഥാനം സാക്ഷരതയില്‍ യു എസില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക്

New Update

വാഷിംഗ്ടണ്‍ ഡി സി:  അമേരിക്കയിലെ കുടിയേറ്റ ഏഷ്യന്‍ വംശജരില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനവും വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് PEW റിസേര്‍ച്ച് സെന്റര്‍ മെയ് 22 ന് പുറത്തുവിട്ട സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisment

publive-image

അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍സ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സംഖ്യ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. ഏഷ്യന്‍ പോപ്പുലേഷനില്‍ 19 ശതമാനമാണ് ഇന്ത്യന്‍ വംശജര്‍. 20 മില്യണ്‍ ഏഷ്യന്‍ അമേരിക്കക്കാരാണ് നിലവിലുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച് ഇവിടേക്ക് കുടിയേറിയിട്ടുള്ളത്.

ഏഷ്യന്‍ അമേരിക്കന്‍ വംശജരില്‍ 23 ശതമാനമാണ് ചൈനീസ് അമേരിക്കന്‍സ് ഇവര്‍ക്കാണ് ഒന്നാം സ്ഥാനം. ശ്രീലങ്കന്‍, നേപ്പാളി, ബംഗ്ലാദേശി വംശജരുടെ സംഖ്യ ഒരു ശതമാനത്തില്‍ താഴെയില്‍.

ഇന്ത്യന്‍ വംശജര്‍ വരുമാനത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് 73000 ഡോളറാണ് പ്രതിവര്‍ഷ വരുമാനമായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വംശജരിലെ രണം തലമുറക്ക് 85000 ഡോളര്‍ വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നു. എബിബുഡിമാന്‍, ഏന്റണി, സിലാപ്പൊ, നീല്‍ റൂസ് എന്നിവരാണ് പ്യൂവിനു വേണ്ടി സര്‍വ്വെ നടത്തിയത്.

Advertisment