Advertisment

ഒമ്പത് കോടിയിലധികം രൂപ സ്‌കോളര്‍ഷിപ്പു നല്‍കി റിക്കാര്‍ഡിട്ട് ഡാളസ്സില്‍ നിന്നും ജോസഫ് ചാണ്ടി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ചും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ചു. പഠനത്തില്‍ സമര്‍ത്ഥരായവരേയും പഠനം തുടരാന്‍ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരേയും കണ്ടെത്തി അവരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഡാളസ്സില്‍ നിന്നുള്ള മലയാളി ജോസഫ് ചാണ്ടി മറ്റൊരു നാഴിക കല്ലു കൂടി പിന്നിട്ടിരുന്നു.

Advertisment

publive-image

ജൂണ്‍ 19ന് ബസേലിയസ് കോളേജില്‍(കോട്ടയം) ചേര്‍ന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പു വിതരണോല്‍ഘാടന ചടങ്ങില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പിയു തോമസ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതോടെ നാളിതുവരെ 292000 സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 21,000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ജോസഫ് ചാണ്ടിയുടെ ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബള്‍ ട്രസ്റ്റ് സഹായഹസ്തം നല്‍കി പുതിയ റിക്കാര്‍ഡു സ്ഥാപിച്ചു. ഒമ്പത് കോടി രൂപായാണ് ഇതുവരെ സ്‌കോളര്‍ഷിപ്പായി വിതരണം ചെയ്തിട്ടുള്ളത്.

publive-image

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജാന്‍സി തോമസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഡോ.സുമ ബിനോയ് തോമസ്, എം.എസ്. സിബിന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റ് ജോസഫ്ചാണ്ടി തന്റെ ജീവിതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനിടയാക്കിയ ജീവിത സാഹചര്യങ്ങള്‍ വിവരിച്ചു.

publive-image

41 വര്‍ഷമായി അമേരിക്കയിലെ ഡാളസ്സില്‍ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകള്‍ പോലും വകവെക്കാതെ എല്ലാവര്‍ഷവും ജൂണ്‍മാസം കേരളത്തിലെത്തി അനാഥരേയും, അശരണരേയും കൈതാങ്ങല്‍ നല്‍കി ആശ്വസിപ്പിക്കുവാന്‍ സമയം കണ്ടെത്തുന്നു. കോട്ടയം അയര്‍കുന്നം പുന്നത്തറ സ്വദേശിയാണ് അദ്ദേഹം. ഡാളസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന ചാണ്ടി തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്.

Advertisment