Advertisment

ഇൻഡോ- അമേരിക്കൻ പ്രസ് ക്ളബ്ബിന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം പ്രൗഢ ഗംഭീരം

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റൺ: ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ്ബിന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോൽഘാടനം ജനപങ്കാളിത്തം കൊണ്ടും വിശിഷ്ടാത്ഥികളുടെയും സംഘടനകളുടെയും സന്ദിഗ്ധ്യം കൊണ്ടും പ്രൗഢ ഗംഭീരമായി.

Advertisment

മാർച്ച് 17 ന് സ്റ്റാഫ്‌ഫോർഡ് കേരളാ ഹൗസിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ ലിയോനാർഡ് സ്കാർസെല്ല ,സിറ്റി കൗൺസിലർ കെൻ മാത്യു ,ഐഎപിസി ചെയർമാൻ ഡോ .ബാബു സ്റ്റീഫൻ ,ഫോമാ സ്ഥാപക പ്രസിഡന്റെ ശശിധരൻ നായർ ,ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ളൈ,

publive-image

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ ,ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ് ജോസഫ് എബ്രഹാം ,ഇൻഡോ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് അക്കാമ്മ കല്ലേൽ , മലയാളി അസോസിഷേൻ പ്രസിഡന്റ് മാർട്ടിൻ ജോൺ ,ഐഎപിസി ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കൂടൽ ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാബു കുര്യൻ ,ജേക്കബ് കുടശ്ശനാട്‌ എന്നിവർ ഭദ്ര ദീപം കൊളുത്തി ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു.

കോറസ് പീറ്ററുടെ നേതുത്വത്തിൽ ഗായക സംഘം ഇൻഡോ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു ,സ്ഥാനം ഒഴിയുന്ന ഐഎപിസി ചാപ്റ്റർ പ്രസിഡന്റ് സി ജി ഡാനിയേൽ സ്വാഗതം ആശംസിച്ചു.

publive-image

ഐ.എ.പി .സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കൂടൽ , വൈസ് പ്രസിഡന്റ് സുരേഷ് രാമകൃഷ്‌ണൻ ,സെക്രട്ടറി ആൻഡ്രൂസ് ജേക്കബ്ബ് ,ട്രഷറർ സൈമൺ വാളാച്ചേരിൽ ,ജോയിന്റ് സെക്രട്ടറി റെനി കവലയിൽ ,ഉപദേശ സമിതി ചെയർമാൻ ഈശോ ജേക്കബ്,അംഗങ്ങളായ ഡോ .ചന്ദ്രകാന്ത് മിത്തൽ , ജോജി ജോസഫ്, സി ജി ഡാനിയേൽ എന്നിവർ ഐഎപിസി നാഷണൽ ചെയർമാൻ ബാബു സ്റ്റീഫന്റെ സനിഗ്ദ്യത്തിൽ സത്യാ പ്രതിഞ്ജ ചെയ്തു സ്ഥാനം ഏറ്റെടുത്ത്തു ,നാഷണൽ ഭാരവാഹികളായ ജേക്കബ് കുടശ്ശനാട്‌ ,സംഗീത ദുവാ ,ബാബു ചാക്കോ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി.

publive-image

ഫോർട്ട് കൗണ്ടി ജഡ്‌ജ്‌ കെ പി ജോർജ്ജ് ,ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്‌ജ്‌ ജൂലി മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു .

സാമൂഹിക പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ഫൗണ്ടർ പ്രസിഡന്റ് ശശിധരൻ നായർക്കും മലയാള സാഹിത്യത്തിനു മികച്ച സംഭാവന നൽകുന്ന റൈറ്റേഴ്‌സ് ഫോറം ,മലയാളം സൊസൈററ്റി ആതുര സേവന രംഗത്ത് ,ഇരുപത്തഞ്ച് വർഷം പൂർത്തികരിച്ച ഇൻഡോ അമേരിക്കൻ നേഴ്സസ് അസോസിസേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ എന്നി സംഘടനകൾക്കും മികച്ച് മാധ്യമ പ്രവർത്തകരായ സൈമൺ വളച്ചേരിൽ (നേർകാഴ്ച ) ജോൺ W വർഗീസ് (ദക്ഷിണ റേഡിയോ) ,ജോർജ്ജ് (ഏഷ്യ നെറ്റ്) ,ജോർജ് പോൾ (ഫ്ലവർ ടി വി ),അലക്സാണ്ടർ തോമസ് (പ്രവാസി ),സുരേഷ് രാമകൃഷ്ണൻ (നേര്കാഴ്ച്ച ),കോശി തോമസ് (വോയിസ് ഓഫ് ഏഷ്യ )എന്നിവർക്ക് അവാർഡ് നൽകി ആദരിച്ചു.

ഫൊക്കാന മുൻ പ്രസിഡന്റ് ജി കെ പിള്ള , ബേബി മണക്കുന്നേൽ ,മാധ്യമപ്രവർത്തകരായ ജീമോൻ റാന്നി .ബ്ലെസ്സൺ ഹൂസ്റ്റൺ ,മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ്ജ് മണ്ണിക്കരോട്ട് , റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡന്റ് എ സി ജോർജ്ജ് , റെവ ഫാദർ തോമസ്‌ അമ്പലവിളയിൽ , ഫൊക്കാന ചാരിറ്റി ചെയർമാൻ എബ്രഹാം ഈപ്പൻ ,ജോർജ്ജ് അബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

ലക്ഷ്മി പീറ്റർ, കോറസ്‌ പീറ്റർ എന്നിവരുടെ നേത്രുത്വത്തിൽ പരിപാടിയോടനുബന്ധിച്ച് സംഗീത -നൃത്ത നിശയും സംഘടിപ്പിച്ചിരുന്നു .ജനറൽ സെക്രട്ടറി ആൻഡ്രുസ് ജേക്കബ്ബ് കൃതജ്ഞത രേഖപ്പെടുത്തി. മഞ്ജു സുനിൽ അവതാരകയായും ആയിരുന്നു.

Advertisment