Advertisment

ഇന്ദ്രാ ന്യൂയിക്ക് ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

New Update

ന്യൂയോര്‍ക്ക്:  പെപ്‌സിക്കൊ കമ്പനി മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്ദ്രാ ന്യൂയിക്ക് ഏഷ്യ സൊസൈറ്റിയുടെ 2018 ലെ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി ഇയര്‍ (ഏമാല ഇവമിഴലൃ ീള ഠവല ഥലമൃ 2018) അവാര്‍ഡ് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ സമ്മാനിച്ചു.

Advertisment

പന്ത്രണ്ടു വര്‍ഷം സോഫ്റ്റ് ഡ്രിങ്ക് ആന്റ് സ്‌നാക്ക് കമ്പനി ചെയര്‍മാനും, സി.ഇ.ഓ.യുമായി പ്രവര്‍ത്തിച്ച ഇന്ദ്രയുടെ സേവനങ്ങളെ ക്ലിന്റന്‍ പ്രശംസിച്ചു. ഇന്ദ്രയുടെ രാജി കമ്പനിക്ക് ഒരു വലിയ നഷ്ടമാണെന്നും ക്ലിന്റന്‍ പറഞ്ഞു.

publive-image

ഏഷ്യന്‍ രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാര കരാര്‍ (ട്രാന്‍സ് ഫസഫിക്ക് പാര്‍ട്ട്‌നര്‍ഷിപ്പ്) ട്രമ്പ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചതിനെ ക്ലിന്റന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അമേരിക്കയുമായി സഹകരിച്ചു ഏഷ്യന്‍ വംശജരുടെ ഭാവി കെട്ടിയുയര്‍ത്തുന്നതിനെ ടി.പി.പി. പോലുള്ള കരാര്‍ ആവശ്യമായിരുന്നുവെന്ന് ക്ലിന്റന്‍ പറഞ്ഞു.

അവാര്‍ഡ് നല്‍കി ആദരിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഈ അവാര്‍ഡ് എന്നെ കൂടുതല്‍ വിനയാന്വിതയാക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഇന്ദ്ര പറഞ്ഞു.

കമ്പനി ഷെയര്‍ ഹോള്‍ഡേഴ്‌സിന് കൂടുതല്‍ ലാഭം ഉണ്ടാക്കികൊടുക്കുന്നതിലല്ല സമൂഹത്തിന് ആകമാനം ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്നും നടത്തേണ്ടതെന്നും ഇന്ദ്ര പറഞ്ഞു. ഏഷ്യ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളേയും നൂയി അഭിനന്ദിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

Advertisment