Advertisment

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനവും വിജയാഹ്ലാദസമ്മേളനവും

author-image
പി പി ചെറിയാന്‍
Updated On
New Update

ഹൂസ്റ്റൺ:  ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സാം പിട്രോഡ ചെയർമാനായി പുനഃസംഘടിപ്പിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ യുടെ (ഐഒസിയു എസ്.എ ) ടെക്സാസ് സംസ്ഥാന തല മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനം ആവേശഭരിതമായി.

Advertisment

publive-image

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18നു വൈകിട്ടു 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളത്തനിമ റെസ്റ്റോറന്റിൽ പ്രസിഡണ്ട് ജോസഫ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പ്രത്യേക സമ്മേളനത്തിൽ വച്ചായിരുന്നു ഉത്ഘാടനം.

ഐഒസി യു എസ്.എ മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിംഗ് ഗിൽസിയാൻ ഈയിടെ നിയമിച്ച ടെക്സാസ് സ്റ്റേറ്റ് മെമ്പർഷിപ് ചീഫ് കോർഡിനേറ്റർ ജെയിംസ് കൂടൽ ,അമേരിക്കയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ കാലപ്രവർത്തകനും, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എ.സി.ജോർജ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ പൊന്നു പിള്ള, പ്രമുഖ മാധ്യമ പ്രവർത്തകനും ചാപ്റ്റർ ജോ.സെക്രട്ടറിയുമായ ജീമോൻ റാന്നി എന്നിവർക്കു ആദ്യ അംഗത്വം നൽകിക്കൊണ്ടാണ് ഉത്ഘാടനം നിർവഹിച്ചത് .

തുടർന്ന് നിരവധി പ്രവർത്തകർ അംഗത്വം സ്വീകരിച്ചു. 100 ഡോളർ കൊടുത്ത് ആദ്യം അംഗത്വം എടുക്കുന്ന 1000 പേർക്ക് ലൈഫ് മെമ്പർഷിപ്പിന് അർഹത ഉണ്ടായിരിക്കുമെന്നും ടെക്സാസിലെ വിവിധ നഗരങ്ങളിൽ നിന്നും വലിയ പിന്തുണ യാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മെമ്പർഷിപ് ചീഫ് കോർഡിനേറ്റർ ജെയിംസ് കൂടൽ അറിയിച്ചു.

publive-image

തുടർന്ന് നടന്ന വിജയാഹ്ലാദ സമ്മേളനത്തിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ തിരിച്ചു വരവിനു തുടക്കമിട്ട് രാജസ്ഥാൻ, ചത്തീസ്ഘട്ട്, മദ്ധ്യപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, ഹിന്ദി ഹൃദയഭൂമിയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉജ്ജ്വല വിജയം കൈവരിച്ചതിൽ കോൺഗ്രസ്പ്രവർത്തകരും, അനുഭാവികളും ആഹ്ലാദം പങ്കിട്ടു.

കോൺഗ്രസിന്റെ വൻവിജയത്തിൽ ആഹ്ലാദം പങ്കിടുന്നതിനോടൊപ്പം 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിയ്ക്കുന്നതിനു കോൺഗ്രസ് പാർട്ടിക്ക് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തണം. ജനോപകാരപ്രദമായ പദ്ധതികൾക്ക് രൂപം നൽകണം.

ഒരർദ്ധരാത്രിയിൽ ഇന്ത്യയിൽ ഉപയോഗത്തിലിരുന്ന 86% നോട്ടുകളും നിരോധിച്ച മണ്ടൻ തീരുമാനങ്ങൾ എടുത്തു രാഷ്ട്രത്തെ നാശത്തിലേക്കു നയിക്കുന്ന വർഗീയ പാർട്ടിയായ ബിജെപി സർക്കാരിന്റെയും മോദിയുടേയും ജനദ്രോഹനയങ്ങൾ ജനമദ്ധ്യത്തിൽ എത്തിക്കണം, ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്നു സമ്മേളനത്തിൽ പങ്കെടുത്തവർ ഒന്നടങ്കം സൂചിപ്പിച്ചു.

publive-image

അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങളിലും നടപടികളിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. 2019 ൽ നടക്കുവാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരുന്നതിനു അമേരിക്കയിലെ കോൺഗ്രസ്, കോൺഗ്രസ് അനുഭാവ സംഘടനകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം അഭിപ്രായപെട്ടു.

ജീമോൻ റാന്നി നയിച്ച ചർച്ചകളിൽ ജോസഫ് ഏബ്രഹാം, ബേബി മണക്കുന്നേൽ, ജെയിംസ് കൂടൽ, വാവച്ചൻ മത്തായി, പൊന്നു പിള്ള, എ.സി. ജോർജ്, തോമസ് ഒലിയാംകുന്നേൽ, നൈനാൻ മാത്തുള്ള, ബാബു ചാക്കോ, ഡാനിയേൽ ചാക്കോ, ജോർജ് കോലച്ചേരിൽ, സണ്ണി കാരിയ്ക്കൽ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

ചാപ്റ്റർ സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പ്രകാശിപ്പിച്ചു.

Advertisment