Advertisment

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജഫ്‌നി പള്ളി കൊല്ലപ്പെട്ട കേസ്: ഒരു മില്യണ്‍ ഡോളറിന് നഷ്ടപരിഹാരം തീര്‍പ്പാക്കി

New Update

കണക്റ്റിക്കട്ട്:  കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജെഫ്‌നി പള്ളി ക്യാമ്പസിനുള്ളില്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്രക്ക് കയറി കൊല്ലപ്പെട്ട കേസ്സില്‍ സംസ്ഥാനവും, എതിര്‍ കക്ഷികളുമായി ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ജെഫ്‌നിയുടെ കുടുംബത്തിന് നല്‍കുന്നതിന് ധാരണയായി. റോങ്ങ്ഫുള്‍ ഡെത്ത് ലൊ സ്യൂട്ട് ഇതിനെ തുടര്‍ന്ന് പിന്‍വലിച്ചു.

Advertisment

publive-image

വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സോഫാമോര്‍ വിദ്യാര്‍ഥിനിയായിരുന്ന ജെഫ്‌നി പള്ളി (19) ക്യാമ്പസിനകത്തുള്ള ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗാരേജ് ഡോറിനു മുമ്പില്‍ മയങ്ങി കിടക്കുമ്പോള്‍, തെറ്റായ ഒരു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗാരേജ് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ വാഹനം ഡോറിനു മുമ്പില്‍ മയങ്ങി കിടന്നിരുന്ന ജെഫ്‌നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം സംഭവിച്ചത്.

publive-image

2016 ഒക്ടോബര്‍ 16 ന് നടന്ന സംഭവത്തില്‍ ജെഫ്‌നിയുടെ മാതാപിതാക്കളായ അബ്രഹാം – ഷൈനിമോള്‍ ചെമ്മരപ്പള്ളി സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിചേര്‍ത്ത് നഷ്ടപരിഹാര കേസ്സ് നല്‍ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയേയും കേസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഗാരേജ് ഡോറിനു മുമ്പിലുള്ള ബംപ് ആണെന്നു കരുതി ജഫ്‌നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം നിര്‍ത്താതെ ലക്ഷ്യത്തിലേക്ക് പായുകയായിരുന്നു. ലൊ സ്യൂട്ട് വളരെ മാന്യമായി ഒത്തു തീര്‍പ്പായതായി മാതാപിതാക്കള്‍ അറിയിച്ചു. മകള്‍ നഷ്ടമായതില്‍ ഞങ്ങള്‍ക്ക് ഇന്നും വേദനയുണ്ട് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment