Advertisment

ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രോവിന്‍സ്

New Update

കിങ്സ്റ്റണ്‍:  കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്ത ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ രാജ്യത്തെ ആദ്യ മലയാളി സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ നേരിട്ടെത്തിയാണ് പുതിയ പ്രൊവിന്‍സിന് രൂപം നല്‍കിയത്.

publive-image

ഡോ. ജോസഫ് തോമസ് (കോഓര്‍ഡിനേറ്റര്‍), മോഹന്‍ കുമാര്‍ (പ്രസിഡന്റ്), രാജേഷ് ബാലചന്ദര്‍ (വൈസ് പ്രസിഡന്റ്), പ്രേംരാജ് ഗോപാലകൃഷ്ണന്‍ (സെക്രട്ടറി), ഡെന്നിസ് സേവ്യര്‍ (ട്രെഷറര്‍), ബിനോള്‍ രാജേഷ് (ജോയിന്റ് സെക്രട്ടറി), വത്സമ്മ തോമസ് (ചാരിറ്റി കോഓര്‍ഡിനേറ്റര്‍), ജോസി ജോസഫ് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), അമ്പിളി പ്രേംരാജ് (വിമന്‍സ് ഫോറം) എന്നിവരെ മുഖ്യ ഭാരവാഹികളായി യോഗത്തില്‍ തിരഞ്ഞെടുത്തു. ഫാ. ജോണ്‍ ചരുവിള, ഫാ. തോമസ് ചപ്രാത്ത് എന്നിവര്‍ സംഘടനയുടെ ജമൈക്കയിലെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും.

Advertisment