Advertisment

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

New Update

ലോസ് ആഞ്ചലസ്:  ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisment

2008 ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സൊലാസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ‘കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് മുറിയില്‍ അടച്ചിരിക്കുകയാണ്.

publive-image

ഒരാഴ്ചയായി എനിക്ക് സുഖമില്ലായിരുന്നു. പനിയും ക്ഷീണവുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നിങ്ങളെ ശ്രദ്ധിക്കുക. സ്ഥിതിഗതികളെ ഗൗരവമായി കാണുക,’ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൊവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെ മരിച്ചത് 6000 ത്തിലേറെ പേരാണ് മരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.യൂറോപ്പിലാണ് കൊവിഡ്-19 നിലവില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്.

ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമായി തുടരുന്നത്. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് സ്പെയിനിലാണ്.

Advertisment