Advertisment

കെന്റക്കിയില്‍ രണ്ട് മാസം പ്രായമുള്ള കുട്ടികൂടി മരിച്ചതോടെ ഈ വര്‍ഷം കാറില്‍ ചൂടേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 38 ആയി

author-image
പി പി ചെറിയാന്‍
Updated On
New Update

കെന്റുക്കി:  2 മാസം പ്രായമുള്ള കുഞ്ഞ് മണിക്കൂറുകളോളം കാറിലിരുന്നതിനെ തുടര്‍ന്ന് ചൂടേറ്റ് മരിച്ചതായി ലക്‌സിംഗ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആഗസ്റ്റ് 30 വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

Advertisment

publive-image

കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. നോര്‍ത്ത് കരോളിനായിലെ 12 മാസം പ്രായമായ മറ്റൊരു കുട്ടിയും കാറിലിരുന്ന് ഇതേ ദിവസം മരിച്ചിരുന്നു. കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2019 ല്‍ അമേരിക്കയില്‍ നടക്കുന്ന 38ാമത് ചൂടേറ്റ മരണമാണിതെന്നും പോലീസ് വെളിപ്പെടുത്ത. നോര്‍ത്ത് കരോളിനയിലെ കുട്ടിയും മണിക്കൂറുകളോളം കാറിലിരിക്കേണ്ടി വന്നത് മാതാവ് ജോലിയിലായിരുന്നത് കൊണ്ടാണെന്നും പോലീസ് വെളിപ്പെടുത്തി.

പുറത്തുള്ള ചൂടിനേക്കാള്‍ 5 മുതല്‍ 10 വരെ ഡിഗ്രി കൂടുതല്‍ ചൂട് കാറില്‍ അനുഭവപ്പെടുമെന്നും, എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്ത കാറുകളിലോ അശ്രദ്ധയോടെയോ കുട്ടികളെ കാറില്‍ തനിച്ചിരുത്തി പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം മരണങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണെന്നാണ് പോലീസ് പറഞ്ഞു.

Advertisment