Advertisment

കേരളാ റൈറ്റേഴ്‌സ്‌ ഫോറത്തില്‍ പ്രബന്ധം 'വയലാര്‍ കവിതകളിലെ ദാര്‍ശനികത'

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

ഹ്യൂസ്റ്റന്‍:  ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ ്‌ ഫോറത്തിന്റെ ഈ മാസത്തെ സമ്മേളനം നവംബര്‍ 18-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ നടത്തി.

Advertisment

publive-image

ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ ആദ്യത്തെ ഇനമായി ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്‌, മേരി കുരവക്കല്‍ എന്നീ മൂന്നു മഹിളകളെ പ്രശംസാ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

കേരളാ റൈറ്റേഴ്‌സ ്‌ ഫോറത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടുള്ള അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക്‌ അംഗീകാരമായിട്ടാണ്‌ ഈ ആദരം എന്ന്‌ ഫലകങ്ങള്‍ നല്‍കികൊണ്ട്‌ റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ഡോ: സണ്ണി എഴുമറ്റൂര്‍ പറഞ്ഞു.

publive-image

തുടര്‍ന്ന്‌ മലയാള ഭാഷാ പദ വാചക പ്രയോഗങ്ങളില്‍ അറിഞ്ഞോ അറിയാതെയോ കണ്ടുവരുന്ന ചില വൈകല്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയും വളരെ വിജ്ഞാന പ്രദമായിരുന്നു. അതിനുശേഷം ``വയലാര്‍ കവിതകളിലെ ദാര്‍ശനികത'' എന്ന വിഷയത്തെ ആസ ്‌പദമാക്കി ജോസഫ്‌ പൊന്നോലി പ്രബന്ധം അവതരിപ്പിച്ചു.

വയലാര്‍ ദാര്‍ശനിക തലത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ രചിച്ചിട്ടുള്ള ചലച്ചിത്രകാവ്യങ്ങളെ ചൊല്ലിക്കൊണ്ടായിരുന്നു പൊന്നോലിയുടെ പ്രബന്ധം. വയലാറിന്റെ ഈശ്വര സങ്കല്‌പം മനുഷ്യമനസ്സില്‍ നന്മയും സ്‌നേഹവുമായി രൂപം പ്രാപിക്കുന്നു എന്ന്‌ വയലാര്‍ തന്റെ കവിതകളിലും ഗാനങ്ങളിലും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

publive-image

ഈ സമീപ കാലത്ത്‌ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സമര കോലാഹലങ്ങള്‍ നിരര്‍ത്ഥകമാണെന്ന ്‌ വയലാറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. തന്റെ ഈശ്വര സങ്കല്‌പത്തിന്റെ പശ്ചാത്തലത്തില്‍ ജാതിമത ചിന്തകള്‍ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന്‌ ചൂണ്ടികാണിക്കാന്‍ അദ്ദേഹം മടിച്ചില്ല.

publive-image

തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ ്‌കാരിക രംഗങ്ങളില്‍ പ്രബുദ്ധരായ പീറ്റര്‍ പൗലോസ്‌, മോട്ടി മാത്യു, ടി.ജെ. ഫിലിപ്പ്‌, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്‌, മാത്യു നെല്ലിക്കുന്ന്‌, ഈശോ ജേക്കബ്‌, ജോണ്‍ കുന്തറ, ടോം വിരിപ്പന്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്‌, മേരി കുരവക്കല്‍, കുര്യന്‍ മ്യാലില്‍, മാത്യു മത്തായി, ജോസഫ്‌ ജേക്കബ്‌, ജോസഫ ്‌ മണ്ഡപം, ബാബു കുരവക്കല്‍, ജോസഫ്‌ തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

മാത്യു മത്തായി നന്ദി രേഖപ്പെടുത്തി പ്രസംഗിക്കുകയും താങ്ക്‌സ്‌ ഗിവിംഗ്‌ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തതോടെ മീറ്റിംഗിനു സമാപനമായി.

Advertisment