ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
Wednesday, September 12, 2018

ഷിക്കാഗൊ:  സെപ്റ്റംബർ 2 ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ ദൈവാലയത്തിന്റെ പന്ത്രണ്ടാം വാർഷികം, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഇപ്പോഴത്തെയും മുൻ വർഷങ്ങളിലേയും പാരീഷ് എക്സിക്കൂട്ടിവിനോടൊപ്പം കേക്ക് മുറിച്ച് ലളിതമായിട്ട് ആചരിച്ചു.

റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിക്കുശേഷമാണ് പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിന്റെ വാർഷികം, മധുരം പങ്കുവെച്ച് ആഘോഷിച്ചത്.

വളരെ സന്തോഷകരമായ ഈ വേളയിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയം സ്ഥാപിച്ച മുൻവികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേതൃത്വപാടവവും, പ്രചോദനവും, ദീർഘവീക്ഷണവും, സഹനശക്തിയും ഫൊറോനാംഗങ്ങൾ നന്ദിയോടെ സ്മരിച്ചു.

ക്രമീകരണങ്ങൾക്ക് എക്സിക്കൂട്ടീവംഗങ്ങളായ, തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവർ നേത്യുത്വം നൽകി.

×