നാസ്സി കുറ്റവാളികളില്‍ അവസാന പ്രതിയേയും അമേരിക്ക നാടുകടത്തി

പി പി ചെറിയാന്‍
Thursday, August 23, 2018

ന്യൂയോര്‍ക്ക്:  നാസ്സി യുദ്ധ കുറ്റവാളികളില്‍ അവസാനത്തേതെന്നു വിശ്വസിക്കപ്പെടുന്ന മുന്‍ ഗാര്‍ഡ് ജാക്വിവ പലിജയെ അമേരിക്കന്‍ മണ്ണില്‍ നിന്നും ജര്‍മനിയിലേക്ക് നാടുകടത്തി. അമേരിക്കയില്‍ നിന്നും പുറത്താക്കരുതെന്നാവശ്യപ്പെട്ടു.

കഴിഞ്ഞ 14 വര്‍ഷമായി നടത്തിവന്നിരുന്ന നിയമ യുദ്ധത്തിന് ഇതോടെ വിരാമമായി.തെറ്റായ രേഖകളുമായി 1949 ല്‍ അമേരിക്കയിലേക്ക് കുടിയേറി ദശാബ്ദങ്ങളോളം ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 95 കാരനെയാണ് ഓഗസ്റ്റ് 21 ചൊവ്വാഴ്ച അമേരിക്ക പുറത്താക്കിയത്.2004 ല്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ജഡ്ജാണ് ഇയാളുടെ ഡിപോര്‍ട്ടേഷന് ഉത്തരവിട്ടിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ പോളണ്ടില്‍ ട്രൗനിക്കി ലേബര്‍ ക്യാംപില്‍ നാസ്സി ഗാര്‍ഡായി ജോലി ചെയ്തിരുന്ന പലിജ, ജര്‍മനിയില്‍ പിതാവിന്റെ ഫാമിലും ജര്‍മന്‍ ഫാക്ടറിയിലും ജോലി ചെയ്യുകയായിരുന്നു എന്ന തെറ്റായ വിവരമാണ് വീസ അപേക്ഷയില്‍ ചേര്‍ത്തിരുന്നത്. പിന്നീട് ഇമ്മിഗ്രേഷന്‍ അധികൃതര്‍ ഈ വിവരം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കൊലയാളികളായ ജര്‍മന്‍ ഭരണത്തില്‍ പങ്കാളിയായ പലിജയെ സ്വീകരിക്കാന്‍ ഒരു വിദേശ ഭരണ കൂടവും തയാറായിരുന്നില്ല. ന്യൂയോര്‍ക്ക് ക്യൂന്‍സിലെ വീട്ടില്‍ നിന്നും പലിജയെ പിടികൂടി സ്‌ട്രെച്ചറിലാക്കി സുരക്ഷിതമായി വിമാനതാവളത്തില്‍ എത്തിക്കണമെന്ന് ട്രംപ് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

നാസ്സി കുറ്റവാളികളേയോ, മനുഷ്യാവകാശ ലംഘകരേയോ ഒരു കാരണവശാലും അമേരിക്കന്‍ മണ്ണില്‍ വച്ചുപൊറിപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണു നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാണ്ടേഴ്‌സ് പറഞ്ഞു

×