Advertisment

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ബോണ്‍ മാരൊ ദാതാവിനെ തേടുന്നു

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യുയോര്‍ക്ക്:  രക്താര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ലിയാന അന്‍വര്‍ (29) അനുയോജ്യമായ ബോണ്‍ മാരൊ ദാതാവിനെ തേടുന്നു. ലിയാനയുടെ രോഗം പൂര്‍ണ്ണമായി മാറണമെങ്കില്‍ ബോണ്‍ മാരൊ (മജ്ജ) മാറ്റിവയ്ക്കല്‍ മാത്രമാണ് ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് രക്തദാതാവിനെ അന്വേഷിക്കുന്നത്.

Advertisment

publive-image

ലിയാനായെ സഹായിക്കുന്നതിനായി കുടുംബാംഗങ്ങള്‍ ഹെല്‍പ് ലിയാന ഫൈന്‍ഡ് എ ഡോണര്‍ എന്ന ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. (Help Liyana find a Donor).

അഞ്ചു വര്‍ഷം ന്യുയോര്‍ക്കില്‍ ജര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന ലിയാന അടുത്തിടെയാണ് ജന്മദേശമായ സതേണ്‍ കലിഫോര്‍ണിയയില്‍ ലൊസാഞ്ചലസ് ടൈംസില്‍ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ചത്. സിറ്റി ഓഫ് ഹോപ് ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഏഷ്യന്‍ വിഭാഗത്തിലുള്ളവരുടെ രക്തമാണ് ഇവര്‍ക്ക് അനുയോജ്യമെന്നതില്‍ 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ ഇവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു. താഴെ കാണുന്ന ലിങ്കില്‍ പേര് റജിസ്ട്രര്‍ ചെയ്യാവുന്നതാണ്. http://join.bethematch.org/swabforliyna

Advertisment