Advertisment

ചരിത്രത്തിലാദ്യമായി ചിക്കൊഗൊ മേയര്‍ പദവിയില്‍ ഓപ്പന്‍ലി ഗെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിത ലോറി ലൈറ്റ് ഫുട്ട്

New Update

ഷിക്കാഗോ:  ഷിക്കാഗോ മേയർ റൺ ഓഫ് മത്സരത്തിൽ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ വനിതാ ലോറി ലൈറ്റ് ഫുട്ടിന് വിജയം. ആഫ്രിക്കൻ അമേരിക്കൻ വനിതകൾ തമ്മിലായിരുന്ന മത്സരം. ടോണി പ്രിക്‌വിങ്കിളിനെയാണ് ലോറി പരാജയപ്പെടുത്തിയത്.

Advertisment

ഏപ്രിൽ രണ്ടിന് രാത്രിയിലായിരുന്നു ഫല പ്രഖ്യാപനം. അമേരിക്കൻ സിറ്റികളിലെ മൂന്നാമത്തെ വലിയ സിറ്റിയായ ഷിക്കാഗോയിലെ മേയർ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മേയർ ലോറി ലൈറ്റ് ഫുട്ട് സ്വവർഗാനുരാഗി കൂടിയാണ്. 2.7 മില്യൺ ജനസംഖ്യയുള്ള ഷിക്കാഗോയുടെ 56-ാം മേയറാണ് ലോറി.

publive-image

ഡമോക്രാറ്റിക് സിറ്റി എന്നാണ് ഷിക്കാഗോ അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടു വർഷം ഇമ്മാനുവേലായിരുന്നു ഇവിടെ മേയർ.ഫെബ്രുവരിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പതിനാലു പേരാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്. ആർക്കും പോൾ ചെയ്ത വോട്ടിന്‍റെ 50 ശതമാനം നേടാനായില്ല.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ലോറിയും (90,000), ടോണിയും (83,000) തമ്മിൽ റൺ ഓഫിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ലോറിക്കായിരുന്നു. വൻ ഭൂരിപക്ഷവും ഇവർക്ക് ലഭിച്ചു. 56 കാരിയായ ലോറിക്ക് ആഫ്രിക്കൻ അമേരിക്കൻ, ഹിസ്പാനിക്ക് എന്നിവരുടെ ഭൂരിപക്ഷം വോട്ടുകൾ നേടാനായതാണ് വിജയത്തിന് കാരണമായത്.

മാത്രവുമല്ല എൽജിസിടി കമ്യൂണിറ്റിയുടെ പിന്തുണയും ഇവർക്ക് ലഭിച്ചു. 72 കാരിയായ ടോണിക്ക് അധ്യാപക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കുറവു പോളിംഗ് രേഖപ്പെടുത്തിയ (32%) തെരഞ്ഞെടുപ്പായിരുന്നു ഇത്. ഫെബ്രുവരിയിൽ 35% പോളിംഗ് ഉണ്ടായിരുന്നു. 1.6 മില്യൺ റജിസ്ട്രേഡ് വോട്ടർമാരിൽ 65 ശതമാനത്തിലധികം വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയില്ലെന്നത് മറ്റൊരു പ്രത്യേകതയായിരുന്നു.

Advertisment