Advertisment

ഹൂസ്റ്റണില്‍ മാഗ് സീനിയര്‍ മീറ്റ് 2019 പ്രൗഡഗംഭീരമായി

author-image
admin
New Update

- പ്രമോദ് റാന്നി, പി.ആര്‍.ഒ

Advertisment

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സീനിയര്‍ സംഗമം ഏപ്രില്‍ 27-നു കേരളാ ഹൗസില്‍ വച്ചു നടത്തപ്പെട്ടു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിച്ചു. പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനര്‍ ഡോ. പൊന്നുപിള്ള അധ്യക്ഷത വഹിച്ചു. തോമസ് ഏബ്രഹാം വന്നുചേര്‍ന്നവര്‍ക്ക് സ്വാഗതം ആശംസിച്ചു.

publive-image

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി സ്വന്തം നാടുവിട്ട് അമേരിക്കയില്‍ കുടിയേറി ജീവിതം നയിച്ച് മക്കളെ വളര്‍ത്തി നല്ല മൂല്യങ്ങള്‍ പകര്‍ന്നുകൊടുത്ത് ഭവനത്തില്‍ വിശ്രമിക്കുന്ന ഇവര്‍ക്ക് വലിയ ഒരു ആശ്വാസമാണ് ഈ കൂടിച്ചേരല്‍ എന്നു കെന്‍ മാത്യു സൂചിപ്പിച്ചു. ഈ സംഗമം സംഘടിപ്പിച്ച മാഗിനേയും ഭാരവാഹികളേയും തദവസരത്തില്‍ അദ്ദേഹം അഭിനന്ദിച്ചു.

ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, ജുഡീഷ്യല്‍ ജഡ്ജ് ജൂലി മാത്യു, ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കൗണ്‍സില്‍ ജേക്കബ് ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കൗണ്‍സില്‍ ജേക്കബ് ഏബ്രഹാം കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും പുതിയ ആശയങ്ങളും വിശദീകരിച്ചു.

മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍ സുരേഷ് രാമകൃഷ്ണന്‍, ഡോ. ബിജു പിള്ള, ഡോ. രാജപ്പന്‍ നായര്‍, സുരേന്ദ്രന്‍ കോരന്‍, ഏബ്രഹാം കെ. ഈപ്പന്‍, എസ്.കെ. ചെറിയാന്‍, ജി.കെ. പിള്ള, തോമസ് ചെറുകര, ഈശോ ജേക്കബ് എന്നിവര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മാഗിന്റെ ഭാരവാഹികളായ വിനോദ് വാസുദേവന്‍, ആന്‍ഡ്രൂ ജേക്കബ്, റെനി കവലയില്‍, ജോസ് കെ. ജോണ്‍, പ്രമോദ് റാന്നി, ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് എന്നിവര്‍ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഉച്ചഭക്ഷണത്തോടുകൂടി രണ്ടു മണിക്ക് പര്യവസാനിച്ച സംഗമത്തില്‍ അതിഥികള്‍ക്കും വന്നുകൂടിയവര്‍ക്കും മാഗ് സെക്രട്ടറി വിനോദ് വാസുദേവന്‍ നന്ദി പ്രകാശിപ്പിച്ചു.

Advertisment