Advertisment

മാനവ സേവ അവാര്‍ഡിന് മാര്‍ത്തോമാ സഭ അപേക്ഷകള്‍ ക്ഷണിക്കുന്നു

New Update

ന്യൂയോര്‍ക്ക്:  വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാര്‍ത്തോമാ സഭാംഗങ്ങളുടെ പ്രശസ്ത സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനവ സേവാ അവാര്‍ഡിന് അപേക്ഷകള്‍/ നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

Advertisment

publive-image

ലഹരി വിമോചന പ്രവര്‍ത്തനങ്ങളും സുവിശേഷീകരണവും എന്ന മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഈ വര്‍ഷം അവാര്‍ഡിന് പരിഗണിക്കുന്നത്. ഇരുപത് വര്‍ഷമെങ്കിലും അതതു മേഖലയില്‍ സേവനം അനുഷ്ടിച്ചവരായിരിക്കണം അപേക്ഷകര്‍. വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ ഇടവക വികാരിയുടേയോ, ഭദ്രാസന എപ്പിസ്‌ക്കോപ്പായുടേയോ സാക്ഷിപത്രം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം ലഭിക്കേണ്ടതാണ്.

ജൂലായ് 10ന് മുമ്പ് സഭാ സെക്രട്ടറി, മാര്‍ത്തോമാ സഭാ ആഫീസ്, തിരുവല്ല 689101 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ടതാണെന്ന് സഭാ സെക്രട്ടറി റവ കെ ജി ജോസഫിന്റെ അറിയിപ്പില്‍ പറയുന്നു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും അവാര്‍ഡിനര്‍ഹമായവരുടെ അപേക്ഷകളോ, നാമ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിക്കാവുന്നതാണ്.

Advertisment