Advertisment

മാരാമണ്‍ കണ്‍വന്‍ഷന്‍ 2020 ഗാനങ്ങള്‍ ക്ഷണിക്കുന്നു

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോര്‍ക്ക്:  നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ മാര്‍ത്തോമാ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാനരചയിതാക്കളില്‍ നിന്നും മാരാമണ്‍ കണ്‍വന്‍ഷന്‍ 2020 ല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങള്‍ ക്ഷണിക്കുന്നു.

Advertisment

publive-image

ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദര്‍ശനവും സാമൂഹ്യ അവബോധവും സാഹിത്യ സംഗീതമൂല്യവും വിശ്വാസികള്‍ക്ക് ചേര്‍ന്ന് പാടുവാന്‍ സഹായിക്കുന്നതുമായ ഗാനങ്ങളാണ് രചിയിതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഗാനങ്ങളുടെ ഈണം സി.ഡി.യില്‍ റിക്കാര്‍ഡ് ചെയ്തും, വരികള്‍ എഴുതിയും സമര്‍പ്പിക്കേണ്ടതാണ്. ഗാനങ്ങള്‍ കീബോര്‍ഡിന്റെ പശ്ചാത്തല സംഗീതം പരമാവധി കുറച്ചു മാത്രം ഉപയോഗിച്ചു റിക്കാര്‍ഡു ചെയ്യേണ്ടതാണ്.

രചന, സംഗീതം, എന്നിവ നിര്‍വഹിച്ചവരുടെ പേരുവിവരങ്ങള്‍, മേല്‍വിലാസം, ഈ മെയില്‍ എന്നിവ ഉള്‍പ്പെടുത്തി കവറിന് പുറത്ത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഗാനങ്ങള്‍ 2020 എന്ന് എഴുതിയിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാനങ്ങള്‍ സെപ്റ്റംബര്‍ 28ന് മുമ്പ് റവ.ആശിഷ് തോമസ് ജോര്‍ജ്, ഡയറക്ടര്‍ ഡി എസ് എം. സി.(DSMC), എസ്.സി.എസ്.(SCS) ക്യാമ്പസ് തിരുവല്ല എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 260 1081 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

Advertisment