Advertisment

മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റര്‍ സണ്ടെസ്ക്കൂള്‍ ക്യാമ്പ് സമാപിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  നോര്‍ത്ത് അമേരിക്കായൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റര്‍ സണ്ടെസ്ക്കൂള്‍ ക്യാമ്പ് 2019 ശുഭപരിസമാപ്തി. സെപ്റ്റംബര്‍ 27, 28 തിയ്യതികളിലായി പ്രിന്‍സ്റ്റണ്‍ ലേക്ക് ലവോണ്‍ ക്യാമ്പ് സെന്ററിലാണ് വിവിധ പരിപാടികളോടെ നടന്ന ക്യാമ്പ് സമാപിച്ചത്. ഡാളസ്, ഒക്കലഹോമ ഇടവകകളില്‍ നിന്നുള്ള സണ്ടെസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുത്തു.

Advertisment

publive-image

വെള്ളിയാഴ്ച വൈകീട്ട് ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) സണ്ടെസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരാധനയോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. റവ.ബ്ലസിന്‍.കെ.മോന്‍ ഉല്‍ഘാടന പ്രസഗം നടത്തി. ശനിയാഴ്ച രാവിലെ നടന്ന ആരാധനയ്ക്ക് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് സണ്ടെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. റവ.ഫാ.മാറ്റ് ഘല േഞലഷീശരല ശി വേല ംീൃഹറ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.

publive-image

ഗ്രൂപ്പ് ചര്‍ച്ചകള്‍, സ്റ്റോറി ടെല്ലിംഗ്, ബൈബിള്‍ പാരായണം, ഗാനാലാപം, വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങള്‍, എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.മാത്യൂസ് മാത്യൂസ്, ഒക്കലഹോമ ചര്‍ച്ച് വികാരിയും സെന്റര്‍ സണ്ടെസ്ക്കൂള്‍ പ്രസിഡന്റുമായ റവ.തോമസ് ജോസഫ്, റവ.ഫാ.മാറ്റ്, സെന്റര്‍ സെക്രട്ടറി വിനോദ് ചെറിയാന്‍ എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Advertisment