Advertisment

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മെഡിക്കൽ ജേർണലിസം ടീമിന് രൂപം നൽകി

New Update

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മെഡിക്കൽ ജേർണലിസം ടീമിന് രൂപം നൽകി Report By India Press Club of North America മെഡിക്കല്‍ ജേര്‍ണലിസത്തിന്‌ കൂടുതല്‍ കരുത്ത് പകര്‍ന്ന് കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ ഒരു ടീമിന്‌ ഇന്ത്യാ പ്രസ്സ് ക്ളബിന്റെ നാഷ്ണല്‍ എക്സിക്യൂട്ടീവിന്റെ മൂന്നാമത് യോഗം രൂപം നല്കി.

Advertisment

publive-image

പ്രസ്സ് ക്ളബിന്റെ ആരംഭകാലം മുതലുള്ള അഭ്യുദയകാംഷികളും നമുക്കേറ്റവും പ്രിയപ്പെട്ടവരുമായ ഡോ എം വി പിള്ള , ഡോ റോയി തോമസ്സ് , ഡോ സാറാ ഈശോ എന്നിവരോടൊപ്പം ഏഷ്യാനെറ്റില്‍ 500-ല്‍ പരം മെഡിക്കല്‍ എപ്പിസോടുകള്‍ ചെയ്ത വാഷിങ്ങ്ടണില്‍ നിന്നുള്ള ഡോ എസ് എസ് ലാലും മെറ്റ്ലൈഫിന്റെ ഗ്ളോബല്‍ ഡയറക്ടറും ആരോഗ്യമേഖലയില്‍ നിരവധി ലേഖനങ്ങളും പ്രസ്ദ്ധീകരിച്ച ഡോ ലീന ജോണ്‍സും ഉള്‍പ്പെടുന്ന ടീമാണ്‌ ഇന്ത്യ പ്രസ്സ് ക്ളബിന്‌ ഏറെ അഭിമാനിക്കാവുന്ന ഈ പ്രൊഫ്ഫഷണല്‍ വിങ്ങിന്‌ തുടക്കമിടുക.

എഴുത്തിന്റെ ലോകത്ത് മികവിന്റെ കയ്യൊപ്പ് പതിപ്പിച്ച ഡോ എം .വി പിള്ള ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ജനശ്രദ്ധയാകര്‍ഷിച്ച വൈറോളജി സെന്റര്‍ പടുത്തുയര്‍ത്തുന്നതിന്റെ ചുക്കാന്‍ പിടിക്കുന്നു.

പ്രസ്സ് ക്ളബ് സമ്മേളനങ്ങളിലെ സജീവ സാന്നിദ്ധ്യമായ ഡോ റോയ് തോമസ്സ് അവതരിപ്പിക്കുന്ന കൈരളി ടീ വി യിലെ "മെഡിക്കല്‍ ടിപ്സ്" എന്ന പ്രോഗ്രാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്‌.ക്യാന്‍സര്‍ അവേര്‍നസ് പ്രോഗ്രാമ്മുകളിലൂടെ ജനമനസ്സുകളില്‍ കുടിയേറിയ ഡോ സാറാ ഈശൊ സാംസ്കാരിക പ്രസിദ്ധീകരണത്തിന്‌ പ്രൊഫഷണലിസം നല്കിയ ന്യുയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ജനനി മാഗസിന്റെ സാഹിത്യ വിഭാഗം കൈകാര്യം ചെയ്യുന്നു.

ഇന്ത്യ പ്രസ്സ് ക്ളബ്ബ് പടുത്തുയര്‍ത്തിയ വിശ്വാസ്യതയുടെയും കെട്ടുറപ്പിന്റെയും ഫലം കൂടിയാണ്‌ ഈ മെഡിക്കല്‍ വിദഗ്ദര്‍ നമ്മളോടൊപ്പം സഹകരിച്ചു മുന്നേറാനുള്ള തീരുമാനത്തിനു പിന്നില്‍.

ടീമിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന് മറ്റ് പലരുമായും ചര്‍ച്ചകള്‍ പുരോഗമിച്ച് വരുന്നു.മെഡിക്കല്‍ ജേര്‍ണലിസത്തിന്റെ പുതിയ മേഖലകളിലേക്ക് കൂട്ടായ പ്രയ്തനത്തിലൂടെ മുന്നേറുന്നതിനോടൊപ്പം ഈ ടീം നമ്മുടെ നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന RESOURCE and INFORMATIVE CENTRE ആയി മാറുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

Advertisment