Advertisment

ക്രിസ്തീയ ജീവിതത്തില്‍ യാദൃശ്ചികമെന്ന വാക്കിനു പ്രസക്തിയില്ല: പുതുപ്പള്ളിയച്ചന്‍

New Update

ഗാര്‍ലന്റ് (ഡാളസ്):  ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തില്‍ യാദൃശ്ചികം എന്ന വാക്കിനു യാതൊരു പ്രസക്തിയുമില്ലെന്നും, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സൃഷ്ടാവിന്റെ അറിവോടുകൂടിമാത്രമാണെന്നും സുവിശേഷ പ്രാസംഗീകനും, മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ റവ. ജോര്‍ജ് മാത്യു (പുതുപ്പള്ളിയച്ചന്‍) പറഞ്ഞു.

Advertisment

publive-image

നിന്ദയും, പരിഹാസവും, കഷ്ടതകളും, ക്രിസ്തീയ ജിവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, എന്നാല്‍ ഇതില്‍ നിരാശരാകാതെ ഇതിനെ അതിജീവിക്കുന്നതിനു ആവശ്യമായ ശക്തി കൃപാസനത്തിലേക്ക് അടുത്തുവരുമ്പോള്‍ ലഭിക്കുമെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. യാരമ്യൂവ് 20-ന്റെ 7-11 വരെയുള്ള വാക്യങ്ങളെ അധികരിച്ച് നടത്തിയ പ്രസംഗം ഹൃദയസ്പര്‍ശിയായിരുന്നു.

publive-image

അമേരിക്കയിലേക്ക് വരുന്നതിനു നാലു തവണ വിസ നിഷേധിച്ച് അഞ്ചാം തവണയാണ് അനുമതി ലഭിച്ചതെന്നും ഇതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നും അച്ചന്‍ പറഞ്ഞു.

ഒക്‌ടോബര്‍ 13-നു ഗാര്‍ലന്റ് ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ നടന്ന ന്യൂ ലൈഫ് കണ്‍വന്‍ഷന്‍ 2018-ല്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍.

publive-image

റവ. ജോണ്‍സണ്‍ ദാനിയേല്‍ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. ന്യൂലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ ജോണ്‍സണ്‍ ഡാനിയേല്‍ വിവരിച്ചു. ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ഒക്‌ടോബര്‍ 14-നു നടക്കുന്ന യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും അച്ചന്‍ അറിയിച്ചു.

Advertisment