Advertisment

മിഷിഗണിൽ അടിയന്തരാവസ്ഥ 23 ദിവസം നീട്ടി

author-image
admin
New Update

- അലൻ ചെന്നിത്തല 

Advertisment

മിഷിഗൺ:  മിഷിഗണിൽ ഏപ്രിൽ 7 ന് അവസാനിക്കേണ്ടിയിരുന്ന അടിയന്തരാവസ്ഥ 23 ദിവസം കൂടി നീട്ടിക്കൊണ്ട് ഏപ്രിൽ 30 വരെയാക്കി ഗവർണർ വിറ്റ്മർ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ കോവിഡ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മിഷിഗൺ സെനറ്റ് അടിയന്തരാവസ്ഥ നീട്ടുന്നതിനായി തീരുമാനം കൈക്കൊണ്ടത്.

publive-image

ഏകദേശം മുപ്പതോളം എക്സിക്യുട്ടീവ് ഉത്തരവുകൾ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ വിറ്റ്മർ ഇതിനോടകം ഇറക്കിയിട്ടുണ്ട്.

മിഷിഗൺ നിവാസികൾ നിർബന്ധമായും ഭവനങ്ങളിൽ കഴിയണമെന്നും യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നില്ലായെന്നും അത്യാവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ മാസ്കുകൾ ധരിക്കണം എന്നും ഗവർണർ ഓർമ്മിപ്പിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളിൽ ഫേമ മിഷിഗണിൽ 300 വെന്റിലേറ്ററുകൾ, ഒരു ലക്ഷത്തിലധികം സർജിക്കൽ മാസ്കുകൾ, രണ്ടു ലക്ഷത്തിലധികം കയ്യുറകൾ, രണ്ടര ലക്ഷത്തോളം ഫേസ് ഷീൽഡുകളും വിതരണം ചെയ്തു.

Advertisment