Advertisment

മിഷിഗണിലെ ആരോഗ്യ പ്രവർത്തകർക്ക് ഡിട്രോയിറ്റ്‌ കേരള ക്ലബ്ബിന്റെ സ്നേഹ സമ്മാനം

New Update

ഡിട്രോയിറ്റ്‌: ലോകത്തിലാകമാനം പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കുവാൻ സ്വന്തം ജീവൻ പോലും ബലികൊടുത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഡിട്രോയിറ്റ്‌ കേരള ക്ലബ്ബിന്റെ 'മീൽസ് ഫോർ ഹെൽത്ത് - കെയർ ഹീറോസ്' എന്ന പരിപാടി നടപ്പാക്കി.

Advertisment

publive-image

മിഷിഗണിൽ കോവിഡ് പടർന്നു പിടിക്കുമ്പോൾ പരിമിതമായ പരിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ആശുപത്രികളിൽ സമർപ്പണത്തോടെ രാവും പകലും പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർക്ക് കേരളാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷണവും എത്തിച്ചു നൽകി.

എം ഐ ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ക്ലബ്ബ് നടപ്പാക്കിയ ഈ ഭക്ഷണ വിതരണ പരിപാടി വളരെ പ്രശംസ ഏറ്റുവാങ്ങി. മിഷിഗണിലെ ബ്യൂമോണ്ട് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും മികച്ച ഹോട്ടലിൽ നിന്നും ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് കേരള ക്ലബ്ബ് ഈ പദ്ധതി നടപ്പിലാക്കിയത്.

മിഷിഗണിലെ മറ്റ് ആശുപത്രികളിലും ഭക്ഷണം എത്തിച്ചു നല്കാൻ വരും ദിവസങ്ങളിൽ ക്രമീകരണം ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ക്ലബ്ബ് നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ താഴെയുള്ള വെബ്സൈറ്റിൽ ലഭ്യമാണ്.

www.keralaclub.org/kc-cares-covid19

Advertisment