മാര്‍ത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയന്‍ സമ്മേളനവും കലാമേളയും ചിക്കാഗോയില്‍ സെപ്റ്റം. 22 -ന്

പി പി ചെറിയാന്‍
Friday, September 14, 2018

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പര്‍ മാസം 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

റീജിയണല്‍ പ്രസിഡന്റ് റെവ ജോജി ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ ചിക്കാഗോ CSI ഇടവക വികാരി റെവ ഷിബു റജിനോള്‍ഡ് പനച്ചിക്കല്‍ അച്ചന്‍ “Renewal of life through the word of God” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കുകയും ചെയ്യും .തുടര്‍ന്നു റീജിയണല്‍ യുവജന സഖ്യം അംഗങ്ങള്‍ പങ്കെടുക്കുന്ന കലാമേള ഉച്ച കഴിഞ്ഞു 2 മണിക്ക് ആരംഭിക്കും .

മിഡ്‌വെസ്റ്റ് റീജിയണല്‍ ഉള്‍പ്പെടുന്ന ഡിട്രോയിറ്റ് മാര്‍തോമ ചര്ച്ച , ചിക്കാഗോ മാര്‍ത്തോമ ചര്‍ച്ച്, ചിക്കാഗോ St Thomas മാര്‍തോമ്മാ ചര്‍ച്ച എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ യുവജന സഖ്യം അംഗങ്ങളും ഇതില്‍ പങ്കെടുത്തു ഈ കോണ്‍ഫറന്‍സ് ഏറ്റവും വിജയ കരമാക്കി തീര്‍ക്കണം എന്ന് മിഡ്‌വെസ്‌റ് റീജിയണല്‍ യുവജന സഖ്യം വൈസ് പ്രസി: സുനിയ ചാക്കോ ,സെക്രട്ടറി ഷാലന്‍ ജോര്‍ജ് എന്നിവര്‍ അഭ്യര്‍ത്തിച്ചു .

×