Advertisment

പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ പഠനവിഷയമാക്കണമെന്ന് മിസ്സൗറി ഹൗസ്

author-image
പി പി ചെറിയാന്‍
Updated On
New Update

ജെഫര്‍സണ്‍സിറ്റി:  മിസ്സൗറി സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ പഠനം ഐശ്ചിക വിഷയമായി തിരഞ്ഞെടുത്ത് പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കുന്ന ബില്ലിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരം.

Advertisment

publive-image

റിപ്പബ്ലിക്കന്‍ പ്രതിനിധി ബെന്‍ ബേക്കര്‍ അവതരിപ്പിച്ച ബില്ലില്‍ നടന്ന വോട്ടെടുപ്പില്‍ 95 പേര്‍ അനുകൂലമായും 52 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി മാര്‍ച്ച് 25 തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. ബൈബിള്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ ഗ്രേഡ് പന്ത്രണ്ടില്‍ ഇപ്പോള്‍ തന്നെ പഠിപ്പിക്കുന്നതിനാല്‍ ഈ ബില്ലിന്റെ ആവശ്യമില്ല എന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിച്ചുവെങ്കിലും ഭൂരിപക്ഷത്തോടെ പ്രതിനിധിസഭ ബില്‍ പാസ്സാക്കുകയായിരുന്നു.

അര്‍ത്ഥപൂര്‍ണ്ണമായ ബൈബിള്‍ പഠനം നടത്തുന്നതിനുള്ള അനുമതി നിലവിലില്ലാത്തതിനാല്‍ ഈ ബില്ല് ആവശ്യമാണ്. ബൈബിള്‍ പഠനത്തെ പബ്ലിക് സ്കൂളുകളില്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബില്ലു കൊണ്ടു പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈബിള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കു പരിശീലനം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്ല് പാസ്സായാല്‍ ഗവര്‍ണര്‍ മൈക്ക് പാര്‍സണ്‍ ഒപ്പിട്ടു നിയമമാക്കുമെന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിദ്യാലയങ്ങളില്‍ റഫറന്‍സ് ഗ്രന്ഥമായി ബൈബിള്‍ ഉപയോഗിക്കുന്നതിനുള്ള മിസ്സൗറി നിയമം ഇതിനകം തന്നെ നിലവിലുണ്ട്.

Advertisment