Advertisment

ചിക്കാഗോയില്‍ ഒരു ഡോളര്‍ വീതം 4000 ലോട്ടുകള്‍ വില്പനയ്ക്ക്

New Update

ചിക്കാഗൊ:  ചിക്കാഗൊ സിററിയുടെ ലാര്‍ജ് ലോട്ട് പ്രോഗ്രാമിന്റെ (Large Lot Program) ഭാഗമായി നാലായിരത്തിലധികം ലോട്ടുകള്‍ ഓരോന്നിനും ഒരു ഡോളര്‍ വീതം വില്പന നടത്തുമെന്ന് ഒക്ടോബര്‍ 26 വെള്ളിയാഴ്ച ഷിക്കാഗൊ മേയര്‍ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

Advertisment

publive-image

2015 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ കീഴില്‍ വരുന്ന സൗത്ത് സൈഡ്, ഇംഗില്‍വുഡ് സമീപ പ്രദേശങ്ങളില്‍ ഇതിനകം തന്നെ 2000ത്തിലധികം ലോട്ടുകള്‍ വില്പന നടത്തിയിട്ടുണ്ട്.

സിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവില്പന മേയര്‍ ഇമ്മാനുവേലിന്റെ ഫൈവ് ഇയര്‍ ഹൗസിന് പ്ലാന്‍ പദ്ധതിയുടെ ഭാഗമാണ്. നഗരാതിര്‍ത്തിയിലുള്ള 41,000 ഹൗസിങ്ങ് യൂണിറ്റുകള്‍ നിലനിര്‍ത്തുന്നതിനും, മോഡിപിടിപ്പിക്കുന്നതിനും 1.3 ബില്യണ്‍ ഡോളറാണ് 20142018 വര്‍ഷത്തില്‍ ബഡ്ജറ്റ് ചെയ്തിരിക്കുന്നത്.

ഒരേ ബ്ലോക്കില്‍ പ്രോപര്‍ട്ടി ഉള്ള അപേക്ഷകര്‍ക്ക് ഓരോ ഡോളര്‍ വീതം പരമാവധി 2 ലോട്ടുകളാണ് നല്‍കുന്നത്. കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കും, സിറ്റിയില്‍ യാതൊരു കുടിശ്ശികയും ഇല്ലാത്തവരെയാണ് ഇതിന് പരിഗണിക്കുന്നത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും, പുഷ്പങ്ങളും, പച്ചകറികളും വെച്ചുപിടിപ്പിക്കുന്നതിനും ഈ സ്ഥലം പ്രയോനപ്പെടുത്താവുന്നതാണ്.

Advertisment