Advertisment

'നന്മ' യുടെ നോർത്ത് ഈസ്റ്റ് പിക്നിക് അവിസ്മരണീയമായി

author-image
പി പി ചെറിയാന്‍
Updated On
New Update

ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ 'നന്മ' (NANMMA) യുടെ നോർത്ത് ഈസ്റ്റ് പിക്നിക് വർണ്ണാഭവും അവിസ്മരണീയവുമായി. ബോസ്റ്റൺ മുതൽ വാഷിങ്ങ്ടൺ ഡി.സി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ക്രോംവെല്ലി ലെ പ്രകൃതി രമണീയമായ വാട്ടറസ് പാർക്കിൽ പകൽ ഒത്തു കൂടിയത്. കൈനട്ടിക്കട്ടിലെ എം.എം.സി.ടി (MMCT) യാണ് അവിസ്മരണീയമായ ഗെറ്റ് ടുഗതറിന് ആഥിത്യം വഹിച്ചത്.

Advertisment

publive-image

രണ്ട് മണിക്കൂർ മുതൽ 7 മണിക്കൂർ വരെ ദീർഘദൂരം ഡ്രൈവ് ചെയ്തു പിക്നിക്കിൽ പങ്ക് ചേരുവാൻ സ്ത്രീകളും, കുട്ടികളും അടങ്ങുന്ന സംഘം രാവിലെ പത്തുമണിയോടെ പാർക്കിൽ എത്തിച്ചേർന്നു.ന്യൂ ജഴ്സി, കണക്ട്ടിക്കറ്റ് തുടങ്ങിയ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ വെള്ളിയാഴ്ച രാത്രിയിൽ തന്നെ എത്തിച്ചേർന്നിരുന്നു.

ദീർഘ ഇടവേളക്കുശേഷം പരിചയക്കാരെയും, ബന്ധുക്കളെയും, സഹപാഠികളെയും വീണ്ടും കണ്ടു മുട്ടിയ ആഹ്ലാദത്തിനു പുറമെ ,ഒരേ നാട്ടുകാരും, ഒരേ വിദ്യാലയത്തിൽ പഠിച്ചവരും അമേരിക്കയിൽ വെച്ചു ആദ്യമായി കണ്ടു മുട്ടിയ ത്രില്ലിലും, വേറെ ചിലർ ഓൺ ലൈനിലും, ഫോണിലും മാത്രം ബന്ധപ്പെട്ടവർ ആദ്യമായി നേരിൽ കാണുന്നതിന്റെ സന്തോഷം പങ്കി ട്ടതും അവിസ്മരണീയ അനുഭവമായിരുന്നു.

publive-image

ശനിയാഴ്ച രാവിലെ തന്നെ പാർക്കിൽ നന്മക്ക് വേണ്ടി ബുക്ക് ചെയ്ത സ്ഥലത്ത് മുൻ കുട്ടി തീരുമാനിച്ച പ്രകാരം ആഥിധേയത്വം വഹിച്ച കണക്ട്ടിക്കറ്റ് ടീം ബാർബെ ക്യൂ മുതലുള്ള വിവിധ ഭക്ഷണ വിഭവങ്ങൾ ഒരുക്കി തുടങ്ങിയിരുന്നു. നമസ്ക്കാരത്തിനും ,ഭക്ഷണത്തിനും ശേഷം പുരുഷന്മാർക്കും സ്ത്രീകൾക്കും, കുട്ടികളും പങ്കെടുത്ത ആവേശകരമായ വിവിധ കലാ കായീക മത്സരങ്ങൾ നടന്നു.

കൂടാതെ കുട്ടികൾക്കും മറ്റും വിവിധ വിനോദങ്ങളും പ്രത്യേകം തയ്യാറാക്കിയ വേദികളിൽ നടന്നു. സ്ത്രീകളുടെ വടം വലി മൽസരത്തിൽ കനട്ടിക്കറ്റ് ടീം വിജയിച്ചപ്പോൾ, കുട്ടികളുടെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ന്യൂ ജഴ്സി നേടിയെടുത്തു. വാശിയേറിയ സോക്കർ ടൂർണ്ണമെൻറിൽ ന്യൂയോർക്ക്, ബോസ്റ്റൺ, വാഷിംഗ്ടൺ ടീമുകളെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ ന്യൂ ജഴ്സി, കണക്ട്ടിക്കറ്റ് ടീമുകൾ സമനിലയിൽ പിരിഞ്ഞു ട്രോഫി പങ്കിട്ടു.

കണക്ട്ടിക്കറ്റ് സംസ്ഥാനത്തിലെ ആഥിധേയ (MMCT) ഗ്രൂപ്പംഗളായ നബീൽ, അലീഫ്, ഷാനവാസ്, നവാസ്, അനീസ്, ഹാഷിഫ്, ഹനീഷ്, ഷംജിത്ത്, അനു റഹീം തുടങ്ങിയവർ മെച്ചപ്പെട്ട ആസൂത്രണ മികവോടെയാണ് സ്വാദിഷ്ടമായ ഭക്ഷണമടക്കം പിക്നിക്കിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത്.

publive-image

വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന കൂട്ടായ്മകൾക്ക് മെഹബൂബ്, നൗഫൽ, (ന്യൂജഴ്സി - MMNJ),സുൾഫി, അബ്ദു, ഹസീന മൂപ്പൻ, ഡോ.സെൽമ അസീസ് (ന്യൂയോർക്ക് - KMG - NY), റഷീദ് റോഡ് ഐലന്റ്, ഷഹീൻ, അമീനുദ്ദീൻ, മഹ്ഷൂർ (മസാച്ചു സൈററിസ്-NEMM), നിരാർ സെയിൻ, നിഷാദ് (വാഷിംഗ്ടൺ - MMDC) എന്നിവർ നേതൃത്വം നൽകി. ഡോക്ടർ അസീസ്, സമദ് പൊനേരി എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.

പ്രശസ്ത ഗായകൻ തസ്ഹീമിന്റെ ഗാനമേളയും, അജാസിന്റെ ഡ്രോൺ ഫോട്ടോഗ്രാഫിയും, ഹന്ന - ഡാനിഷ് ദമ്പതികളുടെ ആകർഷകമായ യൂ ട്യൂബ് ബ്ലോഗും പിക്നിക്കിനെ ആകർഷകമാക്കി. നന്മ പ്രസിഡണ്ട് യു.എ.നസീർ കുടുംബ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Advertisment