Advertisment

നന്മയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ് പ്രൊജക്റ്റ് ഉൽഘാടനം മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിച്ചു

author-image
admin
Updated On
New Update

- സുനില്‍ തൈമറ്റം

Advertisment

ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ മലയാളീ മുസ്ലിം കൂട്ടായ്മ 'നന്മയുടെ' കേരളത്തിലെ ഉന്നത വിദ്യാഭ്യസ പഠനത്തിനുള്ള സ്കോളർഷിപ്പിന്റെയും , ഉദ്യോഗാർഥികൾക്കുള്ള സാങ്കേതിക പരിജ്ഞാന സഹകരണത്തിന്റെ പുതിയ പ്രോജക്ടിന്റെ ഉൽഘാടനം ന്യൂ ജേഴ്സിയിൽ നടന്നു. പ്രസ് ക്ലബ് കോൺഫ്രൻസിൽ വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ കെ ടി ജലീൽ ഉദ്ഘാടനം നിർവഹിച്ചു.

publive-image

ചുരുങ്ങിയ കാലയളവിൽ കേരളത്തിലെ പ്രളയത്തിൽ ദുരിതാനുഭവിച്ചവർക്ക് 45 വീടുകൾ പണിതു നൽകി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനൽകിയതിനു പുറമെ പ്രളയ പ്രദേശത്തു സൗജന്യ സൂപ്പർമാർകറ്റ് തുറന്നു രണ്ടാം പ്രളയത്തിൽ ദുരിതാനുഭവിച്ചവരെ സഹായിച്ചു.

ഏതാണ് 2 കോടിയുടെ സഹായം യൂ എസ് എ കാനഡയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങൾ കളക്ട ചെയിതു കേരളത്തിന് നല്കുയുണ്ടായി.  കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്തു. അവർക്കുള്ള സ്കോളർഷിപ് പുതിയതായി ആരംഭിക്കുന്നു.

കൂടാതെ ഉദ്യോഗാർഥികൾക്കുള്ള ട്രെയിനിങ് പദ്ധതിയും വിജ്ഞാന പരസ്പര സഹായവും സംഘടനാ ഉടൻ ആരംഭിക്കുമെന്നു നന്മ ചെയർമാൻ അബ്‌ദുൾ സമദ് പുന്നേരി , പ്രെസിഡെന്റ് യു എ നസീർ, സെക്രട്ടറി മെഹബൂബ് എന്നിവർ അറിയിച്ചു.

Advertisment