Advertisment

ഒക്കലഹോമയില്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ നവംബര്‍ ഒന്നുമുതല്‍ കര്‍ശന നടപടി

New Update

ഒക്കലഹോമ:  ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ നവംബര്‍ 1 മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഒക്കലഹോമ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രെയ്ന്‍ ഹെര്‍മാന്‍സണ്‍ അറിയിച്ചു.

Advertisment

സിറ്റികളില്‍ പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ച് ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നമ്പര്‍ പ്ലേറ്റ് സ്കാനിങ്ങ് നവംബര്‍ 1 മുതല്‍ നടപ്പാക്കും.അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ ഒക്കലഹോമയിലാണ്.

publive-image

അതുകൊണ്ടു തന്നെയാണ് ഈ പുതിയ നിയമം നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമെന്ന പദവി ഒക്കലഹോമക്ക് ലഭിക്കുന്നത്. സംസ്ഥാന റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ, ക്രൈം ചാര്‍ജ് ചെയ്യുന്നതിനുള്ള വകുപ്പും പുതിയ നിയമത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയില്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം റോഡിലിറക്കിയത് കണ്ടുപിടിച്ചാല്‍ നോട്ടിഫിക്കേഷന്‍ ലെറ്റര്‍, അയയ്ക്കുന്നതോടൊപ്പം 174 ഡോളര്‍ പിഴയും, ഇന്‍ഷ്വറന്‍സ് രേഖകളും ഹാജരാക്കേണ്ടി വരും.

വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് എടുക്കുന്നതോടൊപ്പം, വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് ലയബിലിറ്റി ഇന്‍ഷ്വറന്‍സും ഉണ്ടായിരിക്കേണ്ടതാണ്.ഒക്കലഹോമ സംസ്ഥാനത്തു 25 ശതമാനത്തിലധികം വാഹനങ്ങള്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതെയാണ് നിരത്തിലിറക്കുന്നത്. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇതു കാരണമാകുമെന്നും അറ്റോര്‍ണി പറഞ്ഞു.

Advertisment