Advertisment

ഡാളസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയ വികാരിയായി റവ.ഫാ. ബിനു തോമസിനെ നിയമിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  മലങ്കര ആര്‍ച്ച് ഡയോസീസിന്റെ കീഴിലുള്ള സെന്റ് മേരീസ് യാക്കോബാ സുറിയാനി ദേവാലയത്തിന്റെ വികാരിയായി റവ.ഫാ.ബിനു തോമസിനെ ഫെബ്രുവരി 1 മുതല്‍ അതിഭദ്രാസന മത്രാപ്പോലീത്തായും, പാത്രിയര്‍ക്കന്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിയമിച്ചു.

Advertisment

publive-image

ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ മൂന്നുവര്‍ഷത്തെ മികച്ച ശുശ്രൂഷ പൂര്‍ത്തീകരിച്ചാണ് ഡാളസ് സെന്റ് മേരീസിലേക്ക് ഫാ.ബിനു തോമസ് നിയമിക്കപ്പെടുന്നത്.

ചിട്ടയോടു കൂടിയ പ്രസംഗ പാടവം, അതിമനോഹരമായ ആരാധാന കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ ശ്രേണികളില്‍ യാക്കോബായ സഭാംഗങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഫാ.ബിനു തോമസ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും, മുളന്തുരുത്തി യാക്കോബായ സുറിയാനി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും, ഡിപ്ലോമയും നേടിയിട്ടുണ്ട്.ഡാളസ് കേരള എക്യൂമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് സെക്രട്ടറി കൂടിയാണ് റവ.ബിനു തോമസ്.

Advertisment