Advertisment

ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞ് റഫ്രിജറേറ്റർ ട്രക്കുകൾ മോർച്ചറികളാക്കി മാറ്റി ! ട്രക്കുകളിലേക്ക് മൃതദേഹങ്ങൾ ഒന്നൊന്നായി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ !

New Update

ന്യൂയോർക്ക്:  കൊറോണ പടർന്നുപിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി മാറിയ അമേരിക്കയിൽ ആശങ്ക ശക്തമായി. ലോകത്താകെ ആറര ലക്ഷത്തോളം ആളുകൾ കൊറോണ ചികിത്സയിലുള്ളതിൽ ഒന്നര ലക്ഷവും അമേരിക്കയിൽ നിന്നാണ്. മരണം മൂവായിരം കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ദിവസവും അഞ്ഞൂറിലേറെയെന്നതാണ് മരണ നിരക്ക്.

Advertisment

https://www.facebook.com/sathyamonline/videos/233783747766344/

ഇതിനിടെ ആശുപത്രികളിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. പകരം റഫ്രിജറേറ്റർ ട്രക്കുകൾ മോർച്ചറികളാക്കി മാറ്റുന്നതാണ് പുതിയ സാഹചര്യം.

https://www.facebook.com/sathyamonline/videos/693638448111219/

മൽസ്യം, മാംസം മറ്റ് ഫ്രോസൺ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുവരുന്ന വലിയ റഫ്രിജറേറ്റർ ട്രക്കുകളിൽ തട്ടുകൾ നിർമ്മിച്ച് അതിലേക്ക് മൃതദേഹങ്ങൾ വലിച്ചുകൊണ്ടുപോയി നിക്ഷേപിക്കുന്നതാണ് പുതിയ സാഹചര്യം.

https://www.facebook.com/sathyamonline/videos/2511205415794270/

ആശുപത്രികളിൽ വെന്റിലേറ്ററുകൾ, ഐ സി യു കിടക്കകൾ, ഓക്സിജൻ മാസ്കുകൾ എന്നിവയ്ക്ക് വൻ ക്ഷാമമാണ്. ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലെ ആശുപത്രികളിൽ എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ പ്രവർത്തകർ വിറങ്ങലിച്ചു നിൽക്കുന്നതാണ് സ്ഥിതി.

സംഭവസ്ഥലത്ത് നിന്നൊരാൾ കാനഡയിലെ സത്യം ഓൺലൈൻ പ്രതിനിധിക്ക് പകർത്തി നൽകിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Advertisment