Advertisment

സഹപ്രവര്‍ത്തകന്റെ മരണത്തില്‍ മനം നൊന്ത് പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോര്‍ക്ക്:  കഴിഞ്ഞ ഏപ്രില്‍ മാസം ആത്മഹത്യ ചെയ്ത ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ കെവിന്‍ പ്രിസ്സിന്റെ മരണത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകനും, അമ്പതാമത് പ്രിസിംഗ്ടിലെ പോലീസ് ഓഫീസറുമായ ജോണി റിയോസ് (35) ആഗസ്റ്റ് 13 ചൊവ്വാഴ്ച രാവിലെ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.

Advertisment

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്യുന്ന പോലീസ് ഓഫീസര്‍മാരുടെ എണ്ണം ഇതോടെ എട്ടായി.

publive-image

ചൊവ്വാഴ്ച രാവിലെ ജോണി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ സ്വയം തലയില്‍ വെടിയുതിര്‍ത്താണ് ആത്മഹത്യ ചെയ്തു. ഇതേ സമയം ഭാര്യ വീട്ടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് വന്ന് നോക്കിയപ്പോള്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഏഴ് വര്‍ഷമായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തുവരുന്ന ജോണിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു.

അമേരിക്കയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും വലിയ സ്റ്റേഷനില്‍ പോലീസുക്കാരുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നതില്‍ കമ്മീഷ്‌നര്‍ ജെയിംസ് ഓനീന്‍ ആശങ്കയിലാണ്. ജോലിയുടെ പ്രത്യേകതമൂലം മാനസിക സംഘര്‍ഷമനുഭവിക്കുന്ന ഓഫീസര്‍മാര്‍ക്ക് കൗണ്‍സിലിംഗിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു.

Advertisment