കെ. കൃഷ്‌ണൻ (77) ഹുസ്റ്റണിൽ നിര്യാതനായി

എ സി ജോര്‍ജ്ജ്
Thursday, December 6, 2018

ഹ്യൂസ്റ്റൺ:  വളരെ കാലമായി ടെക്സസിലെ ഹ്യൂസ്റ്റണിൽ താമസമാക്കിയ കെ. കൃഷ്ണൻ ഡിസംബർ 4നു രാവിലെ നിര്യതനായി. കേരളത്തിൽ കണ്ണൂർ സ്വദേശി ആയിരുന്നു.

അന്നമ്മ ആണ് ഭാര്യ. മക്കൾ: ശിരിഷ്, സുമേഷ്, ഷീന,. മരുമക്കൾ: ജീനി, സിന്ധു, മായങ്ക്. കൊച്ചുമക്കൾ: കെയ്‌ലി, ആലിയ, റിയ, റോഹൻ. (എല്ലാവരും യു. സ്. എ.)
സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, വിനോദിനി (മൂവരും മുംബൈ), സുലോചന, വിലാസിനി, പരേതനായ കുഞ്ഞമ്പു.

സംസ്കാര ചടങ്ങുകൾ: ഡിസംബർ 7 , വെള്ളി രാവിലെ 9:30 മുതൽ 11:30 വരെ. ഹ്യൂസ്റ്റണിലെ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ (8514 Tybor Dr. Houston TX 77074)

×