Advertisment

നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

New Update

ന്യൂയോര്‍ക്ക്:  കോഴഞ്ചേരി മാര്‍ത്തോമാ വില്ല തോമസ് മാത്യുവിന്റെ (റോയി) ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ കുറുപ്പശേരില്‍ റോക്കി സണ്ണിയുടേയും, അന്നമ്മ സണ്ണിയുടേയും മകളാണ്.

Advertisment

publive-image

സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി അംഗമാണ്. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടി നയാക് ആശുപത്രി അഡ്മിനിസ്ട്രേഷനിൽ പ്രവർത്തിച്ചിരുന്നു . ബീന മാമ്പിള്ളി സഹോദരിയാണ്.

മക്കള്‍: സ്റ്റീഫന്‍ തോമസ്, ജോഷ്വാ തോമസ്.

പൊതുദര്‍ശനം ജനുവരി 24-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ ന്യൂയോര്‍ക്ക് ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും, സംസ്കാര ശുശ്രൂഷ ജനുവരി 25-നു ശനിയാഴ്ച രാവിലെ ഒമ്പതിനു സെന്റ് ജോണ്‍സ് എംഒസിയിലും തുടര്‍ന്നു സംസ്കാരം ഗത്‌സമന സെമിത്തേരിയിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന മാമ്പിള്ളി (914 582 6955).

Advertisment